UPDATES

ട്രെന്‍ഡിങ്ങ്

തൃപ്തി ദേശായിക്ക് പ്രത്യേക പരിഗണനയില്ലെന്ന് പൊലീസ്; കത്തിന് മറുപടി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല

ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന ബാക്കി എല്ലാവര്‍ക്കും നല്‍കുന്ന സുരക്ഷ അവര്‍ക്കുമുണ്ടാകും. മറ്റ് പ്രത്യേക പരിഗണനകള്‍ നല്‍കാനാവില്ല.

ശബരിമല നട തുറക്കുമ്പോള്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തുമെന്ന് അറിയിച്ചിരിക്കുന്ന മഹാരാഷ്ട്രയിലെ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയ്ക്ക് പ്രത്യേക സുരക്ഷയൊരുക്കാന്‍ ഉദ്ദേശമില്ലെന്ന് പൊലീസ് വ്യക്തമാക്കി. ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന ബാക്കി എല്ലാവര്‍ക്കും നല്‍കുന്ന സുരക്ഷ അവര്‍ക്കുമുണ്ടാകും. മറ്റ് പ്രത്യേക പരിഗണനകള്‍ നല്‍കാനാവില്ല. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള തൃപ്തി ദേശായിയുടെ കത്തിന് മറുപടി നല്‍കില്ലെന്നും പൊലീസ് വ്യക്തമാക്കി.

ശനിയാഴ്ച ശബരിമല ദര്‍ശനം നടത്തുന്നതിനായി നാളെ കൊച്ചിയിലെത്തുമെന്നാണ് തൃപ്തി പൊലീസിനേയും സര്‍ക്കാരിനേയും അറിയിച്ചിരിക്കുന്നത്. തന്റെയും കൂടെയുള്ള ആറ് സ്ത്രീകളുടേയും താമസം, ഭക്ഷണം, യാത്ര എന്നിവയടക്കമുള്ള ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കണം എന്നാണ് തൃപ്തി ദേശായിയുടെ ആവശ്യം. പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി, കേരള പൊലീസ് മേധാവി എന്നിവര്‍ക്ക് ഈ ആവശ്യം ഉന്നയിച്ച് തൃപ്തി കത്ത് നല്‍കിയിട്ടുണ്ട്.

മഹാരാഷ്ട്ര അഹമ്മദ് നഗര്‍ ശനി ശിഗ്നാപൂര്‍ ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനം, മുംബയ് ഹാജി അലി ദര്‍ഗയിലെ സ്ത്രീപ്രവേശനം തുടങ്ങിയവയ്ക്കായി നടത്തിയ സമരങ്ങളിലൂടെയാണ് തൃപ്തി ദേശായ് ദേശീയ ശ്രദ്ധ നേടിയത്. സംഘപരിവാര്‍ സംഘടനകളുടെ വേദികളില്‍ ഇവര്‍ നേരത്തെ പല തവണ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടെ ശബരിമല ദര്‍ശനത്തിനായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത യുവതികളുടെ എണ്ണം 800 ആയി.

ശബരിമലയിലെത്തുന്ന തനിക്ക് സുരക്ഷ മാത്രമല്ല ഭക്ഷണവും, താമസവുമുൾപ്പെടെ മറ്റ് സൗകര്യങ്ങളും ഒരുക്കണമെന്ന് തൃപ്തി ദേശായി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍