UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിലെ പ്രവര്‍ത്തകര്‍ മധ്യപ്രദേശിലേക്ക് നോക്കുന്നു, 50 വര്‍ഷത്തേക്ക് ബിജെപിയുടെ കൊടി മാത്രം മതി: അമിത് ഷാ

ചായ വില്‍പ്പനക്കാരന്റെ മകനെ പ്രധാനമന്ത്രിയാക്കാന്‍ ബിജെപിക്കേ കഴിയൂ എന്ന് പാര്‍ട്ടി അമിത് ഷാ പറഞ്ഞു.

ചായ വില്‍പ്പനക്കാരന്റെ മകനെ പ്രധാനമന്ത്രിയാക്കാന്‍ ബിജെപിക്കേ കഴിയൂ എന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. അടുത്ത 50 വര്‍ഷത്തേയ്ക്ക് ബിജെപിയുടെ കൊടി മാത്രമേ പഞ്ചായത്തുകള്‍ മുതല്‍ പാര്‍ലമെന്റ് വരെയുള്ളിടങ്ങളില്‍ പാറാന്‍ പാടുള്ളൂ എന്നും അമിത് ഷാ പറഞ്ഞു. മധ്യപ്രദേശിലെ ഹോഷങ്കബാദില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ. മധ്യപ്രദേശില്‍ ബിജെപിയെ ജയിപ്പിക്കാനുള്ള ഉത്തരവാദിത്തം ജനങ്ങള്‍ക്കുണ്ട്. 200 സീറ്റ് കിട്ടിയില്ലെങ്കിലും സര്‍ക്കാരുണ്ടാക്കാം. എന്നാല്‍ 200ന് മുകളില്‍ സീറ്റ് കിട്ടിയേ തീരൂ. പശ്ചിമബംഗാള്‍, കേരളം, ആന്ധ്രപ്രദേശ്, എന്നിവിടങ്ങളിലെ ബിജെപി പ്രവര്‍ത്തകര്‍ മധ്യപ്രദേശിലേയ്ക്ക് നോക്കിയിരിക്കുകയാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

40 ലക്ഷത്തോളം നുഴഞ്ഞുകയറ്റക്കാര്‍ക്ക് വേണ്ടിയാണ് പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയും മറ്റും ബഹളമുണ്ടാക്കുന്നത്. കോണ്‍ഗ്രസിനും ബി എസ് പിക്കും ഇവര്‍ വോട്ട് ബാങ്കാണ്. എന്നാല്‍ ഇത് രാജ്യസുരക്ഷയുടെ പ്രശ്‌നമാണെന്നും അസമിലെ വിവാദ ദേശീയ പൗരത്വ പട്ടികയെ ന്യായീകരിച്ച് അമിത് ഷാ പറഞ്ഞു. മധ്യപ്രദേശിലെ 230 മണ്ഡലങ്ങളില്‍ നവംബര്‍ 28നാണ് വോട്ടെടുപ്പ് നടക്കുക. നിലവില്‍ 166 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്.

പണ്ടോരയുടെ പെട്ടി അമിത് ഷായുടെ കയ്യിലുണ്ടോ? എന്താണ് 2014നേക്കാള്‍ വന്‍വിജയമെന്ന അതിമോഹത്തിന് പിന്നില്‍?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍