UPDATES

പ്രവാസം

നോർക്ക ഫെയർ: പ്രവാസി മലയാളികൾക്ക് വിമാനയാത്രക്ക് ഏഴു ശതമാനം ഇളവ്

നോർക്ക ഐഡന്റിറ്റി കാർഡ് ഉടമയുടെ ജീവിത പങ്കാളിക്കും,18 തികയാത്ത മക്കൾക്കും ഈ ആനുകൂല്യം ലഭിക്കും

ഇന്ത്യയിൽ നിന്ന് വിദേശത്തെക്കും, തിരിച്ചും ഒമാൻ എയർ വിമാനങ്ങളിൽ യാത്ര ചെയ്യുന്ന പ്രവാസി മലയാളികൾക്കായി നോർക്ക ഫെയർ എന്ന സൗജന്യ നിരക്കിന് തുടക്കമായി. ഇന്ത്യയിൽ നിന്നും, ഇന്ത്യയിലേക്കുമുള്ള ഒമാൻ എയർ വിമാനങ്ങളിൽ യാത്ര ചെയ്യുന്ന നോർക്ക ഐഡന്റിറ്റി കാർഡ് ഉള്ള വിദേശ മലയാളികൾക്ക് ടിക്കറ്റ്‌ നിരക്കിൽ ഏഴു ശതമാനം ഇളവ് അനുവദിക്കുന്നതാണ് ഈ പദ്ധതി. കാർഡ് ഉടമയുടെ ജീവിത പങ്കാളിക്കും,18 തികയാത്ത മക്കൾക്കും ഈ ആനുകൂല്യം ലഭിക്കും.

പ്രവാസി മലയാളികളുടെ ക്ഷേമത്തിനും, പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതു മേഖല സ്ഥാപനമായ നോർക്ക റൂട്സും, സുൽത്താനേറ്റ് ഓഫ് ഒമാന്‍റെ നാഷണൽ കാരിയറും വ്യോമയാന രംഗത്തെ സജീവ സാന്നിധ്യവുമായ ഒമാൻ എയറും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയൻറെ സാന്നിധ്യത്തിൽ കൈമാറി. നോർക്ക റൂട്സ് എക്സിക്ക്യൂട്ടീവ് വൈസ് ചെയർമാൻ കെ വരദരാജൻ, സി എ ഓ ഹരികൃഷ്ണൻ നമ്പൂതിരി, ഒമാൻ എയർ ഇന്ത്യ റീജിയണൽ വൈസ് പ്രസിഡന്റ് സുനിൽ വി എ എന്നിവർ പങ്കെടുത്തു.

നോർക്ക റൂട്സിന്റെയും, ഒമാൻ എയറിന്റെയും വെബ്‌സൈറ്റ്, ഒമാൻ എയറിന്റെ ഇന്ത്യയിലെ ഓഫീസുകൾ, ഓൺലൈൻ ലിങ്കുകൾ എന്നിവ വഴി ഈ സൗകര്യം വിനിയോഗിക്കാവുന്നതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍