UPDATES

വിദേശം

ഉത്തരകൊറിയ യുദ്ധം ഇരന്ന് വാങ്ങുകയാണെന്ന് അമേരിക്ക

അമേരിക്ക യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാല്‍ തങ്ങളുടെ ക്ഷമയ്ക്ക് പരിധിയുണ്ടെന്നും നിക്കി ഹാലെ മുന്നറിയിപ്പ് നല്‍കി.

ഉത്തരകൊറിയ യുദ്ധം ഇരന്ന് വാങ്ങുകയാണെന്ന് അമേരിക്ക. ലോകത്തെ ഏറ്റവും പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച് ഉത്തരകൊറിയ പ്രകോപനമുണ്ടാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഐക്യരാഷ്ട്ര സഭയിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലെ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. അമേരിക്ക യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാല്‍ തങ്ങളുടെ ക്ഷമയ്ക്ക് പരിധിയുണ്ടെന്നും നിക്കി ഹാലെ മുന്നറിയിപ്പ് നല്‍കി. ഇന്നലെ ഉത്തരകൊറിയ നടത്തിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തെ തുടര്‍ന്ന് വിളിച്ചുചേര്‍ത്ത അടിയന്തര രക്ഷാസമിതി യോഗത്തിലാണ് നിക്കി ഹാലെ ഇക്കാര്യം പറഞ്ഞത്. ഹിരോഷിമയില്‍ അമേരിക്ക പ്രയോഗിച്ചതിനേക്കാള്‍ പ്രഹരശേഷിയുള്ള അണുബോംബാണ് ഉത്തരകൊറിയ പരീക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഉത്തരകൊറിയയ്‌ക്കെതിരായ ഉപരോധം വീണ്ടും ശക്തിപ്പെടുത്താന്‍ അമേരിക്ക യുഎന്നില്‍ പുതിയ പ്രമേയം കൊണ്ടുവരും. അതേസമയം ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ഉത്തരകൊറിയയുമായി നയതന്ത്ര ബന്ധമുള്ള ചൈന ആവശ്യപ്പെട്ടു. മധ്യസ്ഥത വഹിക്കാന്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിനിടെ ഫയര്‍ നേവല്‍ ഡ്രില്ലുകള്‍ സംഘടിപ്പിച്ച ദക്ഷിണകൊറിയയും ഉത്തരകൊറിയയ്‌ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. പ്രകോപനം തുടര്‍ന്നാല്‍ ഉത്തരകൊറിയയ്ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നും അവരുടെ സൈന്യത്തെ കടലില്‍ മുക്കുമെന്നുമാണ് ഭീഷണി. ഉത്തരകൊറിയന്‍ ആണവപരീക്ഷണ കേന്ദ്രത്തെ ലക്ഷ്യം വച്ച് മിസൈല്‍ ആക്രമണം നടത്തുമെന്ന പ്രതീതി ദക്ഷിണകൊറിയ ഉണ്ടാക്കിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍