UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മന്ത്രിയായതിനാല്‍ ഇന്ധന വില വര്‍ദ്ധന ബുദ്ധിമുട്ടുണ്ടാക്കുന്നില്ല: രാംദാസ് അതാവാലെ

മന്ത്രി സ്ഥാനം പോയാല്‍ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധന തനിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അതാവാലെ പറഞ്ഞു.

മന്ത്രിയായതിനാല്‍ ഇന്ധന വില വര്‍ദ്ധന തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന് കേന്ദ്ര മന്ത്രിയും മഹാരാഷ്ട്രയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവുമായ രാംദാസ് അതാവാലെ. മന്ത്രിയെന്ന നിലയില്‍ കിട്ടുന്ന അലവന്‍സ് ഉള്ളതുകൊണ്ട് കുഴപ്പമില്ല. അതേസമയം മന്ത്രി സ്ഥാനം പോയാല്‍ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധന തനിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അതാവാലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ധനവില വര്‍ദ്ധന വ്യക്തിപരമായി ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇന്ധന വില വര്‍ദ്ധനവ് ജനങ്ങള്‍ക്ക് ദുരിതമുണ്ടാക്കുന്നുണ്ടെന്നും വില കുറയ്ക്കുക സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും രാംദാസ് അതാവാലെ പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് സഹമന്ത്രിയാണ് രാംദാസ് അതാവാലെ. സംസ്ഥാനങ്ങള്‍ നികുതി ഒഴിവാക്കാന്‍ തയ്യാറായാല്‍ വില കുറയുമെന്ന് അതാവാലെ പറഞ്ഞു. കേന്ദ്രം ഈ വിഷയം ഗൗരവമായി പരിഗണിച്ചുവരുകയാണെന്നും അതാവാലെ അവകാശപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍