UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എം പി ആകാന്‍ ഇല്ല: രഘുറാം രാജന്‍

അക്കാദമിക് രംഗത്ത് തുടരും

ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ സീറ്റ് വാഗ്ദാനം റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ നിരസിച്ചു. അക്കാദമിക് രംഗത്ത് തുടരാനാണ് താല്‍പര്യമെന്ന് ഷിക്കാഗോ യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായി ജോലിചെയ്യുന്ന രഘുറാം രാജന്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

ഒഴിവ് വരുന്ന മൂന്ന് രാജ്യ സഭ സീറ്റുകളില്‍ പാര്‍ട്ടി നേതാക്കളെ ഒഴിവാക്കി പ്രൊഫഷണലുകളെയും ‘പുറത്തുള്ളവരെ’യും മത്സരിപ്പിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ നീക്കം നടത്തുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അങ്ങനെ പരിഗണിക്കുന്നവരില്‍ പ്രമുഖന്‍ രഘുറാം രാജന്‍ ആണെന്ന് ആപ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നരേന്ദ്ര മോദി നോട്ട് നിരോധന പദ്ധതി പ്രഖ്യാപിക്കുന്നതിന് തോട്ടു മുന്‍പാണ് രഘുറാം രാജന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ പദവി ഒഴിഞ്ഞത്. ആര്‍ ബി ഐയുടെ ഗവര്‍ണ്ണര്‍ പദവിയില്‍ തുടരാന്‍ രാജന് താത്പര്യമുണ്ടായിരുന്നെങ്കിലും മോദി സര്‍ക്കാര്‍ കാലാവധി നീട്ടിക്കൊടുക്കാന്‍ തയാറായില്ല.

നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ്‌രംഗത്തെ മന്ദഗതിയിലാക്കി; രഘുറാം രാജന്‍

മോദിയെ ചൊടിപ്പിച്ച രഘുറാം രാജന്റെ 10 പ്രസ്താവനകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍