UPDATES

സിനിമാ വാര്‍ത്തകള്‍

പരസ്യത്തില്‍ വക്കീല്‍ വേഷത്തിലെത്തി, അമിതാഭ് ബച്ചനെതിരെ വക്കീല്‍ നോട്ടീസ്

ഇത്തരത്തില്‍ ഇനി അഭിഭാഷക യൂണിഫോം പരസ്യങ്ങളില്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഡല്‍ഹി നോട്ടീസില്‍ പറയുന്നു. 10 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു.

പരസ്യത്തില്‍ വക്കീല്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ അമിതാഭ് ബച്ചന് ബാര്‍ കൗണ്‍സില്‍ ഓഫ് ഡല്‍ഹിയുടെ നോട്ടീസ്. സ്‌പൈസ് കമ്പനിയുടെ പരസ്യത്തിലാണ് അമിതാഭ് ബച്ചന്‍ വക്കീല്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കമ്പനിക്കും യൂടൂബിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ഇനി അഭിഭാഷക യൂണിഫോം പരസ്യങ്ങളില്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഡല്‍ഹി നോട്ടീസില്‍ പറയുന്നു. 10 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു. ബാങ്ക് ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചന്‍ അഭിനയിച്ച ജ്വല്ലറി പരസ്യം പിന്‍വലിക്കേണ്ടി വന്നിരുന്നു.

അമിതാഭ് ബച്ചന്‍ കാപട്യം നിറഞ്ഞ മനുഷ്യനെന്ന് തനുശ്രീ ദത്ത; ‘സാമൂഹ്യ പ്രതിബദ്ധത’ സിനിമയില്‍ മാത്രമേയുള്ളൂ

“നിങ്ങളുടെ ദൈവം അമിതാഭ് ബച്ചന്‍ നിലപാടുകളില്ലാത്ത മനുഷ്യനാണ്‌”: റാണ അയ്യൂബ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍