UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലയാളസിനിമയിലെ ആഭ്യന്തര പരാതിപരിഹാരസമിതി ;എ എം എം എയ്ക്ക് ഹൈക്കോടതി നോട്ടീസ്

അമ്മയില്‍ ഇപ്പോഴുള്ള കമ്മിറ്റി നിയമപ്രകാരമുള്ളതല്ലെന്നാണ് ഡബ്ല്യുസിസി വാദിച്ചത്.

സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമ പരാതി അന്വേഷിക്കാന്‍ രൂപീകരിച്ചിട്ടുള്ള ആഭ്യന്തര പരിഹാര സമിതി നിയമം അനുശാസിക്കുന്ന രീതിയിലാണോ രൂപീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാന്‍ താരസംഘടനയായ എ എം എം എയോട് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

അമ്മയില്‍ ഇപ്പോഴുള്ള കമ്മിറ്റി നിയമപ്രകാരമുള്ളതല്ലെന്നാണ് ഡബ്ല്യുസിസി വാദിച്ചത്. മൂന്നംഗങ്ങളും സിനിമാ മേഖലയില്‍ തന്നെയുള്ളവരാണ്. പുറത്തുനിന്നുള്ള അംഗം സമിതിയില്‍ വേണമെന്ന നിബന്ധന അമ്മ പാലിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് അമ്മയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്ന ഡബ്ല്യുസിസി അംഗങ്ങളായ റിമാ കല്ലിങ്കലിന്‍റെയും പത്മപ്രിയയുടെയും ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളത്.

അതെ സമയം അബുദാബിയിൽ അടുത്തമാസം ഏഴിന് നടക്കുന്ന അമ്മ ഷോയ്ക്കും ഇന്റേർണൽ കംപ്ലയിന്റ്സ് കമ്മിറ്റി രൂപികരിക്കണം എന്ന് ആവശ്യവുമായി ‍ഡബ്ലൂസിസി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയും കോടതി പരിഗണിക്കുന്നുണ്ട്. താരസംഘടനയായ അമ്മ പ്രളയദുരിതാശ്വാസത്തിനായി നടത്തുന്ന സ്‌റ്റേജ് ഷോ ഡിസംബര്‍ ഏഴിന് അബുദാബിയില്‍ വെച്ചാണ് നടത്തുന്നത്. പ്രമുഖ സംവിധായകൻ ടി കെ രാജീവ്‌കുമാർ ഷോ സംവിധാനം ചെയ്യുന്നത്.

താര മാടമ്പികളേ, നിങ്ങളുടെ ചര്‍മ്മശേഷി അപാരം..! അമ്മ മഴവില്ല് സ്റ്റേജ് ഷോയിലെ ആഭാസ സ്കിറ്റിനെ കുറിച്ചുതന്നെ

റിമ കല്ലിങ്ങല്‍, നിങ്ങളുടെ നിലപാടുകള്‍ക്ക് ഞങ്ങള്‍ കയ്യടിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍