UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആറ് പേരെ ഒരുമിച്ച് കാണാന്‍ പേടിയുള്ള ഡിജിപിക്ക് വേണ്ടത് അവധിയും കൗണ്‍സിലിംഗും: എന്‍എസ് മാധവന്‍

രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയെ ചുവന്ന മാലയിട്ട് ആദരിച്ച കേരളത്തിലെ സാധാരണക്കാരുടെ ഒറ്റച്ചങ്ക് തകര്‍ക്കുന്ന ചിത്രമെന്ന കുറിപ്പോടെ പൊലീസ് വലിച്ചിഴച്ചുകൊണ്ടുപോകുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയുടെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനെതിരായ പൊലീസ് പരാക്രമത്തെ ന്യായീകരിച്ച ഡിജിപിയെ പരിഹസിച്ച് എന്‍എസ് മാധവന്‍. ആറ് പേരില്‍ കൂടുതല്‍ ആളുകളെ കാണുമ്പോള്‍ സഭാകമ്പവും പേടിയും തോന്നുന്നുണ്ടെങ്കില്‍ ഡിജിപിക്ക് അവധി കൊടുത്ത് അദ്ദേഹത്തെ കൗണ്‍സിലിംഗിന് വിധേയനാക്കണമെന്ന് എന്‍എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയെ ചുവന്ന മാലയിട്ട് ആദരിച്ച കേരളത്തിലെ സാധാരണക്കാരുടെ ഒറ്റച്ചങ്ക് തകര്‍ക്കുന്ന ചിത്രമെന്ന കുറിപ്പോടെ പൊലീസ് വലിച്ചിഴച്ചുകൊണ്ടുപോകുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയുടെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

എന്‍എസ് മാധവന്‍റെ ട്വീറ്റുകള്‍:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍