UPDATES

ന്യൂസ് അപ്ഡേറ്റ്സ്

5000 പേരെ ഉൾക്കൊള്ളിക്കാവുന്ന എൻ എസ് എസ് കോളേജ് ദുരിതാശ്വാസത്തിനു വിട്ടു നൽകണം എന്ന ആവശ്യം ശക്തം

കേരളത്തിലെ മഴക്കെടുതി ഏറ്റവും രൂക്ഷമായ പ്രദേശങ്ങളുടെ സമീപ പ്രദേശത്താണ് എൻ എസ് എസ് മാനേജ്‌മെന്റിന്റെ ഈ സ്ഥാപനം

ഹെലിപാഡ് സൗകര്യം അടക്കമുള്ള ചങ്ങനാശ്ശേരി എൻ. എസ്. എസ് ഹിന്ദു കോളേജ് ദുരിതാശ്വാസത്തിനു തുറന്നു കൊടുക്കണം എന്ന ആവശ്യം ശക്തമാകുന്നു. 2 ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി ഉള്‍പ്പടെ മിനിമം 5000 പേരെ ഉൾക്കൊള്ളാവുന്ന കോളേജ് പ്രളയക്കെടുതിയിൽ നട്ടം തിരിയുന്ന ഈ വേളയിൽ അടച്ചിടുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

കേരളത്തിലെ മഴക്കെടുതി ഏറ്റവും രൂക്ഷമായ പ്രദേശങ്ങളുടെ സമീപ പ്രദേശത്താണ് എൻ എസ് എസ് മാനേജ്‌മെന്റിന്റെ ഈ സ്ഥാപനം. കരയോഗങ്ങള്‍ വഴി പറഞ്ഞിട്ടും കോളേജ് അധികൃതർക്ക് യാതൊരു അനക്കവുമില്ലെന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു. കുട്ടനാട്ടിലെ ക്യാംപിൽ ആളുകളെ ഉൾക്കൊള്ളിക്കാൻ ആവാതെ രക്ഷാപ്രവർത്തകർ നട്ടം തിരിയുമ്പോഴാണ് ഇത്രയും സൗകര്യം ഉള്ള ഒരു കോളേജ് അധികൃതരുടെ തെറ്റായ സമീപനം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍