UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിസി കുടുങ്ങുമോ? അധിക്ഷേപ പരാമർശം; കന്യാസ്ത്രീ പി സി ജോർജിനെതിരെ പരാതി നൽകി

.ബിഷപ്പിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം’എന്നടക്കം തികച്ചും സ്ത്രീ വിരുദ്ധമായ പരാമർശങ്ങളാണ് പി സി ജോർജ് ദിവസങ്ങൾക്ക് മുന്നേ നടത്തിയത്.

ഫ്രാങ്കോ മുളക്കൽ പീഡിപ്പിച്ച കേസിൽ തന്നെ അധിക്ഷേപിച്ച് സംസാരിച്ച പി.സി ജോർജിനെതിരെ പീഡനത്തിന് ഇരയായ കന്യാസ്ത്രീ പരാതി നൽകി. കോട്ടയം ജില്ലാ പോലീസ് മേധാവി ഹരി ശങ്കറിനാണ് പരാതി നൽകിയത്. പരാതി വൈക്കം ഡി.വൈ.എസ്.പിക്ക് കൈമാറി.ബിഷപ്പിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം’എന്നടക്കം തികച്ചും സ്ത്രീ വിരുദ്ധമായ പരാമർശങ്ങളാണ് പി സി ജോർജ് ദിവസങ്ങൾക്ക് മുന്നേ നടത്തിയത്.

പ്രമുഖ നടി ആക്രമിക്കപ്പെട്ട സമയത്തും പി സി ജോർജ് സമാനമായ പ്രസ്താവന നടത്തിയിരുന്നെങ്കിലും ഒരു തരത്തിലുള്ള നടപടികളും നേരിട്ടിരുന്നില്ല. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്ക് പരാതി ഉണ്ടായിരുന്നെങ്കില്‍ ആദ്യ പീഡനം നടന്നപ്പോള്‍ പറയണമായിരുന്നു. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നല്‍കിയത് എന്തുകൊണ്ടാണെന്നായിരുന്നു തുടങ്ങി ഇരയെ തീർത്തും അവഹേളിക്കുന്ന പ്രസ്താവനകൾ ആണ് പി സി ജോർജ് നടത്തിയത്.

കേരളാ പൊലീസിന് വേറെ പണിയില്ലാത്തതുകൊണ്ടാണ് ബിഷപ്പിനെതിരെ അന്വേഷണം നടത്തുന്നത്. പുരുഷന്മാരെ കുടുക്കാന്‍ സ്ത്രീകള്‍ നിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ജോര്‍ജ് പറഞ്ഞിരുന്നു.അതേ സമയം തങ്ങള്‍ക്കെതിരെ അധിക്ഷേപകരമായ പ്രസ്താവന നടത്തിയ പി.സി ജോര്‍ജ് എം.എല്‍.എയ്ക്കെതിരെ പരാതി കൊടുക്കുമെന്ന് കന്യാസ്ത്രീകള്‍ പ്രതികരിച്ചിരുനെങ്കിലും നേരിട്ട് പരാതി കൊടുക്കുന്നത് ഇന്നാണ്.

ജോര്‍ജിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കേരളാ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് കത്തെഴുതിയിട്ടുണ്ടെന്നു ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മയും നേരത്തെ അറിയിച്ചിരുന്നു.

നേരത്തെ പി സി ജോർജിന്റെ പരാമർശങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ നവമാധ്യമ പ്രതിഷേധവും, ഹാഷ് ടാഗ് കാമ്പയിനും നടന്നിരുന്നു. പി.സി ജോര്‍ജ്ജിന്റെ വായ മൂടാന്‍ സെല്ലോടേപ്പുകള്‍ അയച്ചു കൊടുത്തുകൊണ്ടാണ് ക്യാമ്പയിന്‍ നടന്നത്. എന്‍വലപ്പിനു മുകളില്‍ ഹാഷ്ടാഗ് വായ മൂടെടാ പിസി എന്നെഴുതിയാണ് സെല്ലോടാപ്പുകള്‍ അയക്കുക എന്നതായിരുന്നു ക്യാമ്പയിൻ ലക്‌ഷ്യം.അഭിനേത്രി പാർവതി തിരുവോത്ത് അടക്കമുള്ളവർ ഈ കാമ്പയിനിനെ പിന്തുണച്ചു രംഗത്ത് വന്നിരുന്നു.

ആരാണ് പി.സി ജോര്‍ജ്? ഭാഗം 1

പി.സി ജോര്‍ജിനെ പോലെ ഒരു ജനപ്രതിനിധിയെ ഇനിയും ഈ സമൂഹത്തിനാവശ്യമുണ്ടോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍