UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

മാര്‍ച്ച് 6 മുതല്‍ നഴ്സുമാര്‍ ലീവെടുത്ത് പണിമുടക്കും

457 ആശുപത്രികളിലെ 62,000 നഴ്സുമാർ പണിമുടക്കും

ശമ്പള വർധനവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ നഴ്സുമാർ ലീവെടുത്ത് പണിമുടക്കും. 457 ആശുപത്രികളിലെ 62,000 നഴ്സുമാർ ആറാം തീയതി മുതൽ പണിമുടക്കും.

ഈ മാസം അഞ്ചാം തീയതി മുതൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി സമരം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ആശുപത്രി മാനേജ്മെന്റ് അസോസിയേഷൻ നൽകിയ ഹർജി പരിഗണിച്ച കോടതി സമരം സ്റ്റേ ചെയ്തിരുന്നു. ഇതോടെ ലീവ് എടുത്ത് പ്രതിഷേധിക്കാൻ യു.എൻ.എ. തീരുമാനിക്കുകയായിരുന്നു.

യു.എൻ.എ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ ഷാ പറയുന്നു ” ഞങ്ങൾ സമരം ചെയ്യാൻ ഉദ്ദേശിച്ചു. കോടതി അത് തടഞ്ഞു. സമരം ചെയ്താൽ അത് കോടതി അലക്ഷ്യമാവും. അതു കൊണ്ട് ലീവ് എടുത്ത് പ്രതിഷേധിക്കും. ഈ മാസം മുതൽ 20, 000 രൂപ ശമ്പളം നൽകുന്ന മാനേജ്മെന്റുകളുമായി സഹകരിക്കും. സർക്കാരിന്റേത് മാനേജ്മെന്റിനെ സഹായിക്കുന്ന നിലപാടാണ്.”

നഴ്സുമാരുമായി നാളെ 11 മണിക്ക് ലേബർ കമ്മീഷ്ണർ ചർച്ച നടത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍