UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭിന്നിപ്പുണ്ടാക്കുന്നവര്‍ക്ക് എതിരെ ശബ്ദമുയര്‍ത്തൂ; മോദിയോട് പറഞ്ഞത് തന്നെയാണ് എല്ലാവരോടും പറയാനുള്ളത്: ഒബാമ

വിഭാഗീയ അജണ്ടകള്‍ക്ക് വഴങ്ങില്ലെന്ന് ഇന്ത്യയിലെ ജനവിഭാഗങ്ങള്‍ തീരുമാനിച്ചാല്‍ അത്തരത്തില്‍ ചിന്തിക്കുന്ന രാഷ്ട്രീയക്കാര്‍ ശക്തിപ്പെടും. മോദിയോട് സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞ കാര്യം തന്നെയാണ് താന്‍ അമേരിക്കയിലും യൂറോപ്പിലുമെല്ലാം പറഞ്ഞതെന്ന് ഒബാമ വ്യക്തമാക്കി.

ഭിന്നിപ്പിക്കുന്ന ശക്തികള്‍ക്കെതിരെ നിലപാട് എടുക്കുന്ന തരത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവരുടെ രാഷ്ട്രീയ നേതാക്കളെ സഹായിക്കാന്‍ കഴിയുമെന്ന് യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. സമൂഹത്തിന്റെ പ്രതിഫലനം തന്നെയാണ് രാഷ്ട്രീയക്കാരിലും കാണാനാവുക. ന്യൂഡല്‍ഹിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഒബാമ. താനുമായുള്ള ഒരു സ്വകാര്യ സംഭാഷണത്തില്‍ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ മോദിയുടെ പ്രതികരണത്തെക്കുറിച്ചാണ് ഒബാമയോട് ചോദ്യം വന്നത്.

ഇന്ത്യ അതിന്റെ മുസ്ലീം സമുദായത്തെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും വേണമെന്ന് ഒബാമ പറഞ്ഞു. മതപരമായ സഹിഷ്ണുതയും വിശ്വാസ സ്വാതന്ത്ര്യവും പ്രധാനമാണ്. അതേസമയം മോദിയുടെ പ്രതികരണത്തെക്കുറിച്ച് അധികം വിശദീകരിക്കാതെയാണ് ഒബാമ സംസാരിച്ചത്. സ്വകാര്യ സംഭാഷണം അങ്ങനെ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് ഒബാമ പറഞ്ഞു. ഇന്ത്യയുടെ ഐക്യത്തെക്കുറിച്ചായിരിക്കും മോദി പറഞ്ഞത് എന്നാണ് താന്‍ കരുതുന്നത്. അത് ആവശ്യമാണ്. അതേസമയം ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയിലും അമേരിക്കയിലുമെല്ലാം പൗരനാണ് വലിയ പ്രധാനപ്പെട്ടത്. സമൂഹത്തെ ഭിന്നിപ്പിക്കുന്ന ശക്തികളെ തുറന്നെതിര്‍ക്കുക എന്നത് എല്ലാവരുടേയും ഉത്തരവാദിത്തമാണ്. ചോദ്യം ചെയ്യപ്പെടേണ്ട ഒന്നാണ് രാഷ്ട്രീയനേതാവ് ചെയ്യുന്നത് എന്ന് തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അയാള്‍ക്ക് എന്തിനെങ്കിലും ലൈസന്‍സ് നല്‍കുന്നുണ്ടോ എന്ന് ആലോചിക്കുക.

വിഭാഗീയ അജണ്ടകള്‍ക്ക് വഴങ്ങില്ലെന്ന് ഇന്ത്യയിലെ ജനവിഭാഗങ്ങള്‍ തീരുമാനിച്ചാല്‍ അത്തരത്തില്‍ ചിന്തിക്കുന്ന രാഷ്ട്രീയക്കാര്‍ ശക്തിപ്പെടും. മോദിയോട് സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞ കാര്യം തന്നെയാണ് താന്‍ അമേരിക്കയിലും യൂറോപ്പിലുമെല്ലാം പറഞ്ഞതെന്ന് ഒബാമ വ്യക്തമാക്കി. വംശം, മതം. ലിംഗം, വര്‍ഗം തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍ ഉണ്ടാക്കാന്‍ മനുഷ്യന്‍ താല്‍പര്യപ്പെടുന്നു. മറ്റുള്ളവരേക്കാള്‍ വലുതെന്ന് കാണിക്കാന്‍ വേണ്ടിയാണിത്. എന്നാല്‍ ഇത്തരം വിവേചനങ്ങള്‍ അവസാനിപ്പിച്ചാല്‍ മാത്രമേ പുരോഗതിയുണ്ടാകൂ. ഇത് എല്ലാവരുടേയും ഉത്തരവാദിത്തമാണ്. എന്നാല്‍ എന്നേയും മോദിയേയും പോലെ അധികാര സ്ഥാനങ്ങളിലെത്തിയ മനുഷ്യരുടെ ശബ്ദത്തിന് കൂടുതല്‍ വ്യാപ്തിയുണ്ട്. കൂടുതല്‍ ഉത്തരവാദിത്തവും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍