UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒഖി: മുന്നറിയിപ്പ് നല്‍കിയിട്ടും ചീഫ് സെക്രട്ടറിക്ക് മനസിലായില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

നവംബര്‍ 30ന് രാവിലെ വരെയും deep depression എന്ന വാക്കാണ് ഉപയോഗിച്ചതെന്നും ഉച്ചയ്ക്കാണ് ഒഖി ചുഴലിക്കാറ്റ് എന്ന് പറഞ്ഞ് അറിയിപ്പ് ലഭിക്കുന്നത് എന്നും കെഎം എബ്രഹാം പറഞ്ഞു. ഇതേത്തുടര്‍ന്ന് അടിയന്തരമായി നടപടികള്‍ സ്വീകരിച്ചതായും ഉത്തരവാദിത്തത്തില്‍ നിന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് മാറിനില്‍ക്കാനാവില്ലെന്നും കെഎം എബ്രഹാം പറയുന്നു.

ഒഖി ദുരന്തം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും ചീഫ് സെക്രട്ടറിക്ക് കാര്യം മനസിലായില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും ഒരു ദിവസം മുമ്പ് ചുഴലിക്കാറ്റിനുള്ള സാധ്യത സംബന്ധിച്ച് അറിയിപ്പ് നല്‍കിയിരുന്നു എന്നും എന്നാല്‍ ഇതിലെ സാങ്കേതിക പദങ്ങള്‍ മനസിലാക്കാത്തത് മൂലമുള്ള വീഴ്ചയാണ് ദുരന്തത്തിനിടയാക്കിയതെന്നും സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ എസ് സുദേവന്‍ ആരോപിച്ചതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. cyclone എന്നതിന് പകരം deep depression എന്ന വാക്കാണ് ഉപയോഗിച്ചിരുന്നത്. ഇത് cycloneന് പകരം സാധാരണയായി ഉപയോഗിക്കുന്ന വാക്ക് തന്നെയാണെന്നാണ് സുദേവന്‍ പറയുന്നത്. ശക്തമായ തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് തടയണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

അതേസമയം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനെതിരെ ചീഫ് സെക്രട്ടറി കെഎം എബ്രഹാമും ദുരന്ത നിവാരണ അതോറിറ്റി അംഗം എല്‍ കുര്യാക്കോസും രംഗത്തെത്തി. നവംബര്‍ 30ന് രാവിലെ വരെയും deep depression എന്ന വാക്കാണ് ഉപയോഗിച്ചതെന്നും ഉച്ചയ്ക്കാണ് ഒഖി ചുഴലിക്കാറ്റ് എന്ന് പറഞ്ഞ് അറിയിപ്പ് ലഭിക്കുന്നത് എന്നും കെഎം എബ്രഹാം പറഞ്ഞു. ഇതേത്തുടര്‍ന്ന് അടിയന്തരമായി നടപടികള്‍ സ്വീകരിച്ചതായും ഉത്തരവാദിത്തത്തില്‍ നിന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് മാറിനില്‍ക്കാനാവില്ലെന്നും കെഎം എബ്രഹാം പറയുന്നു.

നവംബര്‍ 30ന് രാവിലെ 8.30നും ഉച്ചയ്ക്ക് 12 മണിക്കും ഇടയിലാണ് ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുന്നതെന്ന് ശേഖര്‍ എല്‍ കുര്യാക്കോസ് പറയുന്നു. ശക്തമായ തിരമാല സംബന്ധിച്ചും കാറ്റ് സംബന്ധിച്ചും കാലാവസ്ഥ വകുപ്പും ഇന്‍കോയിസും മറ്റും നല്‍കുന്ന അറിയിപ്പുകള്‍ ദുരന്ത സാഹചര്യമായി കണക്കാക്കാനാകില്ല. ചുഴലിക്കാറ്റ് എന്ന തരത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പില്‍ നിന്ന് അറിയിപ്പ് കിട്ടിയാല്‍ മാത്രമേ ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കൂ എന്നും ശേഖര്‍ കുര്യാക്കോസ് പറഞ്ഞു. മാധ്യമങ്ങള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും ഇത്തരം അറിയിപ്പുകള്‍ നേരിട്ട് നല്‍കുകയാണ് സാധാരണ പതിവെന്നും അദ്ദേഹം പറഞ്ഞു.

ഒഖിയെ നേരിടാന്‍ ദുരന്ത നിവാരണ ഡിപ്ലോമ പോര സാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍