UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം; ദുരന്ത നിവാരണ അതോറിറ്റി പുനസംഘടിപ്പിക്കും

ദുരന്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ഭൂരിഭാഗവും പൊതുവികാരത്തിനൊപ്പം നിന്നു. എന്നാല്‍ ചില മാധ്യമങ്ങള്‍ തെറ്റായ പ്രചാരണം നടത്തിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ഒഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് യാതൊരു വീഴ്ചയുമുണ്ടായിട്ടില്ല എന്ന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. നവംബര്‍ 29ന് സര്‍ക്കാരിന് ഒരു തരത്തിലുമുള്ള മുന്നറിയിപ്പും ഇത് സംബന്ധിച്ച് കിട്ടിയിട്ടില്ല. നവംബര്‍ 30ന് ഉച്ചക്ക് 12 മണിക്ക് ശേഷം മാത്രമാണ് മുന്നറിയിപ്പ് കിട്ടിയത്. അപ്രതീക്ഷിത ദുരന്തമാണ് ഉണ്ടായത്. മൂന്ന്‍ ദിവസം മുമ്പെങ്കിലും മുന്നറിയിപ്പ് കിട്ടേണ്ടതായിരുന്നു. മാധ്യമങ്ങള്‍ ഭൂരിഭാഗവും പൊതുവികാരത്തിനൊപ്പം നിന്നു. എന്നാല്‍ ചില മാധ്യമങ്ങള്‍ തെറ്റായ പ്രചാരണം നടത്തിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. തിരുവനന്തപുരത്ത് മന്ത്രിസഭ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്ത ബാധിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായവും ദുരിതാശ്വാസ പാക്കേജും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപ സഹായം നല്‍കും. ബോട്ടും വലയും നഷ്ടപ്പെട്ടവര്‍ക്ക് തത്തുല്യ ധനസഹായം നല്‍കും. ദുരന്തത്തില്‍ ഇരയായവരുടെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം. ആശ്രിതര്‍ക്ക് തൊഴില്‍ പരിശീലനം ഉറപ്പാക്കും. ഇതുവരെ കണ്ടെത്താത്തവരുടെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ പ്രത്യേക സമിതി രൂപീകരിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു മാസത്തേക്ക് സൗജന്യ റേഷന്‍ ലഭ്യമാക്കും. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരാഴ്ചക്കാലത്തേക്ക് പ്രത്യേക ആശ്വാസം നല്‍കും. മുതിര്‍ന്നവര്‍ക്ക് ദിവസേന 60 രൂപയും കുട്ടികള്‍ക്ക് 45 രൂപയുമാണ് നല്‍കുക. വീട്, കൃഷി നാശങ്ങള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കും. ദുരന്തനിവാരണ അതോറിറ്റി പുനസംഘടിപ്പിക്കും. മീന്‍ പിടിക്കാന്‍ പോകുന്നവര്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും മുഖ്യമന്ത്രി അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍