UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിബിഐ ഇടക്കാല ഡയറക്ടര്‍ വര്‍ഗീയ പ്രസംഗം നടത്തിയിട്ടുണ്ടെന്ന് സിപിഎം നേതാവ്; ഹൈക്കോടതിയില്‍ കേസുണ്ടായിരുന്നു

ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണെന്നും മുസ്ലീങ്ങളും ക്രിസ്ത്യാനികളും മാര്‍ക്‌സിസ്റ്റുകാരുമാണ് മനുഷ്യാവാകാശ സംരക്ഷണത്തിന്റെ ശത്രുക്കളെന്നുമാണ്.

സിബിഐ ഇടക്കാല ഡയറക്ടറായി നിയമിക്കപ്പെട്ടിരിക്കുന്ന എം നാഗേശ്വര റാവു പല തവണ പൊതുപരിപാടികളില്‍ വര്‍ഗീയ പ്രസംഗം നടത്തിയിട്ടുണ്ടെന്ന് ഒഡീഷയിലെ സിപിഎം നേതാവ് അലി കിഷോര്‍ പട്‌നായിക്. 1999ല്‍ റാവു മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാവുകയും ഒഡീഷ ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് കേസ് വരുകയും ചെയ്തതായി അലി കിഷോര്‍ ചൂണ്ടിക്കാട്ടുന്നു.

1998ല്‍ ബെറാംപൂരില്‍ വച്ച് നടത്തിയ പ്രസംഗവും വിവാദമായിരുന്നു. ബെറാംപൂര്‍ ഡെവലപ്‌മെന്റ് അതോറിറ്റി വൈസ് ചെയര്‍മാനായിരിക്കെ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തില്‍ The Humane എന്ന എന്‍ജിഒ നടത്തിയ പരിപാടിയില്‍ നാഗേശ്വര റാവു പറഞ്ഞത് ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണെന്നും മുസ്ലീങ്ങളും ക്രിസ്ത്യാനികളും മാര്‍ക്‌സിസ്റ്റുകാരുമാണ് മനുഷ്യാവാകാശ സംരക്ഷണത്തിന്റെ ശത്രുക്കളെന്നുമാണ്. സദസില്‍ നിന്ന് അപ്പോള്‍ തന്നെ ഇതിനെതിരെ പ്രതിഷേധമുയര്‍ന്നതായാണ് കോടതിയിലെ പെറ്റീഷന്‍ വ്യക്തമാക്കുന്നതെന്ന് എന്‍ഡിടിവി പറയുന്നു. ആ യോഗത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ ഇത്തരമൊരു പ്രസ്താവന ഞെട്ടിപ്പിക്കുന്നതായിരുന്നു. ഈ വിവാദം പ്രാദേശിക പത്രം വാര്‍്ത്തയാക്കുകയും ഒഡീഷ നിയമസഭയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഒഡീഷ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ നാഗേശ്വര റാവു 2016ലാണ് സിബിഐയുടെ ഭാഗമാകുന്നത്. പിന്നീട് ജോയിന്റ് ഡയറക്ടറായി.

സിബിഐയുടെ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവു ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ളയാള്‍

അസ്താന എന്ന കണ്ണിലുണ്ണി അഥവാ സിബിഐയെ അവസാനിപ്പിക്കുമ്പോള്‍

സിബിഐ ഇടക്കാല തലവന്റെ ഭാര്യയുടെ പണമിടപാട് വിവാദത്തില്‍: സ്വകാര്യ കമ്പനിക്ക് നല്‍കിയത് 1.14 കോടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍