UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

50 ശതമാനത്തോളം പൊള്ളലേറ്റ വിദ്യാർത്ഥിനി ഇപ്പോള്‍ ഉസ്മാനിയ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ഒന്നാം വർഷ എം.എസ്സി വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒഡീഷ സ്വദേശിയായ നീതുവാണ് ബുധനാഴ്ച പുലര്‍ച്ചെ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. പഠനത്തില്‍ മോശമയത്കൊണ്ടാണ് താന്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് നീതു പോലീസിനോട് പറഞ്ഞു. 50 ശതമാനത്തോളം പൊള്ളലേറ്റ വിദ്യാർത്ഥിനി ഇപ്പോള്‍ ഉസ്മാനിയ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഗച്ചിബൗലി പൊലീസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം പുലര്‍ച്ച ഒരു മണിയോടെയായിരുന്നു സംഭവം. രണ്ടുതവണ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതായി പോലീസ് പറയുന്നു. ആദ്യത്തെ തവണ രക്ഷപെട്ടെങ്കിലും രണ്ടാമത്തെ തവണയാണ് കാര്യമായ പൊള്ളലേറ്റത്. “ഭാഗ്യവശാല്‍, പൊള്ളലേറ്റ ഉടനെത്തന്നെ പെണ്‍കുട്ടി ഹോസ്റ്റല്‍ മുറിയുടെ അടുത്തുള്ള ബാത്ത് റൂമിലെ ടാപ്പിനു ചുവടെ പോയി ഇരുന്നു. അല്ലായിരുന്നെങ്കില്‍ വലിയ അപകടമുണ്ടയേനെ.” അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിലവിളി കേട്ട സഹപാഠികള്‍ ഉടനെ തന്നെ അവളെ സര്‍വ്വകലാശാലയിലെ ഹെല്‍ത്ത്‌ കെയർ സെന്‍ററിൽ എത്തിക്കുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍