ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗളൂരു, മൈസൂരു, മംഗളൂരു എന്നീ നഗരങ്ങളിലും ഏപ്രില്‍ 23ന് ബെല്ലാരി, ഹൂബ്ലി, ധാര്‍വാദ്, ഗുല്‍ബര്‍ഗ, ബല്‍ഗാം തുടങ്ങിയ ഇടങ്ങളിലും ഓല ഇത്തരത്തില്‍ സൗജന്യ റൈഡ് നടത്തും.
കര്‍ണാടകയില്‍ ഭിന്ന ശേഷിക്കാരായ വോട്ടര്‍മാരെ ഓല കാബ് സൗജന്യമായി പോളിംഗ് ബൂത്തുകളിലെത്തിക്കും. ലോക്സഭ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കമ്മീഷനും ഓലയും ചേര്‍ന്നുള്ള പദ്ധതി. കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്. ഭിന്നശേഷിക്കാരായ വോട്ടര്‍മാരെ പോളിംഗ് ബൂത്തുകളിലെത്തിക്കാനായി 270 കാറുകള്‍ ഓല മാറ്റിവച്ചിട്ടുണ്ട്.
കര്‍ണാടകയിലെ 28 ലോക്സഭ സീറ്റുകളിലേയ്ക്ക് ഇന്നും ഏപ്രില്‍ 23നുമായി രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗളൂരു, മൈസൂരു, മംഗളൂരു എന്നീ നഗരങ്ങളിലും ഏപ്രില്‍ 23ന് ബെല്ലാരി, ഹൂബ്ലി, ധാര്‍വാദ്, ഗുല്‍ബര്‍ഗ, ബല്‍ഗാം തുടങ്ങിയ ഇടങ്ങളിലും ഓല ഇത്തരത്തില്‍ സൗജന്യ റൈഡ് നടത്തും. 9071464553, 7624915133 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ഭിന്നശേഷിക്കാരായ വോട്ടര്‍മാരെ സഹായിക്കുന്നതിനായി ഓല നല്‍കിയിട്ടുണ്ട്. ഓലയുടെ സേവനത്തില്‍ കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ എവി സൂര്യ സെന്‍ നന്ദി അറിയിച്ചു.