UPDATES

പ്രവാസം

‘കുറച്ച കോണ്ടം ആയാലോ’ ദുരിതാശ്വാസ പ്രവർത്തനങ്ങളെ അപമാനിക്കാൻ ശ്രമം: ലുലു ഗ്രൂപ് ജീവനക്കാരനെ പിരിച്ചു വിട്ടു

ലുലു ഗ്രൂപ്പിന്റെയും  ചെയർമാൻ യൂസുഫലിയുടെയും ഫേസ്ബുക്ക് പേജുകളിൽ ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേർ കമൻറിട്ടിരുന്നു.

പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിൽ മോശം കമൻറിട്ട കോഴിക്കോട് സ്വദേശിയുടെ ജോലി പോയി. ബോഷർ ലുലുവിൽ ജോലി ചെയ്യുന്ന നരിക്കുനി സ്വദേശി രാഹുൽ സി.പി പുത്തലാത്തിനെ തിരിച്ചുവിട്ടതായി ലുലു ഒമാൻ അധികൃതർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു..തുടർച്ചയായി മൂന്നാമത്തെ പ്രവാസിയുടെ ജോലിയാണ് നവമാധ്യമങ്ങളിലെ മോശം ഇടപെടലിന്റെ പേരിൽ നഷ്ടപ്പെടുന്നത്.

സാനിറ്ററി നാപ്കിന്നുകൾ ആവശ്യമുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റിൽ കുറച്ച് ഗർഭ നിരോധന ഉറകൾ കൂടി അയക്കണമെന്നാണ് ഇയാൾ കമൻറ് ചെയ്തത്. കമൻറിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.

ലുലു ഗ്രൂപ്പിന്റെയും  ചെയർമാൻ യൂസുഫലിയുടെയും ഫേസ്ബുക്ക് പേജുകളിൽ ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേർ കമൻറിട്ടിരുന്നു. കേരളത്തിലെ വെള്ളപ്പൊക്ക സാഹചര്യത്തിൽ തീർത്തും അപകീർത്തിപരമായ കമൻറാണ്ഇയാളുടേതെന്നും ഇത്തരം പെരുമാറ്റങ്ങൾ ഒരിക്കലും വെച്ചുപുറപ്പിക്കില്ലെന്നും ലുലു ഗ്രൂപ്പ് അധികൃതർ അറിയിച്ചു.

കമൻറ് വിവാദമായതോടെ ഇയാൾ ഫേസ്ബുക്ക് ലൈവിൽ മാപ്പുപറഞ്ഞ് രംഗത്തെത്തിയിരുന്നു. മദ്യപിച്ച് സ്വബോധത്തിൽ അല്ലായിരുന്ന സമയത്തായിരുന്നു കമൻറിട്ടതെന്നും അറിവില്ലായ്മ കൊണ്ട് പറ്റിപോയ തെറ്റിന് ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു മാപ്പപേക്ഷ.എന്നാൽ അപ്പോഴേക്കും ഏറെ വൈകി പോയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍