UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റാഫേല്‍ വന്നാല്‍ പാകിസ്താന്‍ നിയന്ത്രണരേഖയുടെ അടുത്ത് പോലും വരില്ല: വ്യോമസേന മേധാവി ധനോവ

റാഫേലിന് മറുപടി നല്‍കാനുള്ള ശേഷി പാകിസ്താനില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായാല്‍ പിന്നെ പാകിസ്താന്‍ സേനകള്‍ നിയന്ത്രണരേഖയ്‌ക്കോ അന്താരാഷ്ട്ര അതിര്‍ത്തിക്കോ സമീപം പോലും വരാന്‍ ധൈര്യപ്പെടില്ല എന്ന് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവ. ഉപഭൂഖണ്ഡത്തിലെ ഏറ്റവും മികച്ച ഫൈറ്റര്‍ ജെറ്റ് ആയിരിക്കും റാഫേല്‍. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വ്യോമസേന മേധാവി ഇക്കാര്യം പറഞ്ഞത്. റാഫേലിന് മറുപടി നല്‍കാനുള്ള ശേഷി പാകിസ്താനില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൂര്‍ണസജ്ജമായ ആദ്യ റാഫേല്‍ വിമാനം ഈ വര്‍ഷം സെപ്റ്റംബറില്‍ ഫ്രാന്‍സ് ഇന്ത്യക്ക് കൈമാറും. മെറ്റിയോര്‍ എയര്‍ ടു എയര്‍ മിസൈല്‍ ഈ റാഫേല്‍ വിമാനങ്ങള്‍ വഹിക്കും. 150 കിലോമീറ്റര്‍ ദൂരപരിധിയില്‍ വരെയുള്ള ശത്രു വിമാനങ്ങളെ വെടിവച്ചിടാന്‍ ഇവയ്ക്ക് കഴിയും. ഉയര്‍ന്ന പ്രദേശങ്ങളില്‍ റാഫേല്‍ വളരെയധികം ഉപയോഗപ്രദമായിരിക്കും. വലിയ ഭാരം വഹിക്കാന്‍ കഴിയും.

ചൈനയുടേയും പാകിസ്താന്റേയും യുദ്ധവിമാനങ്ങളേക്കാള്‍ മികച്ചതാണ് റാഫേല്‍ എന്ന് വ്യോമസേന മേധാവി അവകാശപ്പെട്ടു. പാക് വ്യോമസേന മേധാവി മുജാഹിദ് അന്‍വര്‍ ഖാന്‍ ജെഎഫ് 17 വിമാനം പറപ്പിച്ചെന്ന പാകിസ്താന്റെ അവകാശവാദത്തെ ധനോവ പരിഹസിച്ചു. കോക്പിറ്റിലിരുന്നാണോ അതോ പിന്നിലിരുന്നാണോ അന്‍വര്‍ ഖാന്‍ വിമാനം പറപ്പിച്ചത് എന്ന് ധനോവ ചോദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍