UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു സൗദി രാജകുമാരന്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

അറസ്റ്റ് തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ വെടിവയ്പിലാണ് അബ്ദുള്‍ അസീസ് കൊല്ലപ്പെട്ടതെന്നാണ് പേര് വെളിപ്പെടുത്താത്ത ചില രാജകുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.

അല്‍ സൗദ് രാജകുടുംബത്തിലെ അന്തച്ഛിദ്രങ്ങളും തന്നിലേയ്ക്ക് അധികാരം കേന്ദ്രീകരിക്കാനുള്ള മൊഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ശ്രമങ്ങളും സൗദിയിലെ സാഹചര്യങ്ങള്‍ കലുഷിതമാക്കിയിരിക്കുന്നതിന് ഇടയില്‍ ഒരു രാജകുമാരന്‍ കൂടി മരിച്ചതായുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. അബ്ദുള്‍ അസീസ് ബിന്‍ ഫഹദ് (44) ആണ് കൊല്ലപ്പെട്ടിരിക്കുന്നത്.

അല്‍ സൗദ് രാജകുടുംബം ദുഖാചരണം നടത്തുന്നതായി അല്‍ത്ഹാദ് ന്യൂസ് അടക്കമുള്ള മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി റോയല്‍ കോര്‍ട്ടില്‍ നിന്ന് ഇത് സംബന്ധിച്ച് വാര്‍ത്താക്കുറിപ്പ് ഇറങ്ങിയിട്ടുണ്ട്. അതേസമയം മരണകാരണം ഇതില്‍ വ്യക്തമാക്കുന്നില്ല.

സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ സമിതിയുടെ ഉത്തരവ് പ്രകാരം മന്ത്രിമാരും അല്ലാത്തവരുമായ രാജകുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള അറസ്റ്റ് തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ വെടിവയ്പിലാണ് അബ്ദുള്‍ അസീസ് കൊല്ലപ്പെട്ടതെന്നാണ് പേര് വെളിപ്പെടുത്താത്ത ചില രാജകുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.

സൗദി രാജകുമാരന്‍ യെമന്‍ അതിര്‍ത്തിക്ക് സമീപം ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

ആസിര്‍ പ്രവിശ്യയുടെ ഗവര്‍ണറും മുന്‍ കിരീടാവകാശിയുടെ മകനുമായ മന്‍സൂര്‍ ബിന്‍ മുഖ്രിന്‍ കഴിഞ്ഞ ദിവസമാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്. ഈ അപകടവും ദുരൂഹമായി തുടരുകയാണ്.

ശതകോടീശ്വരനായ അല്‍ വലീദ് ബിന്‍ തലാല്‍ അടക്കം 11 രാജകുമാരന്മാരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. 1995-2005 കാലത്ത് സൗദി രാജാവായിരുന്ന ഫഹദ് ബിന്‍ അബ്ദുള്‍ അസീസിന്റെ അടുത്തയായാണ് അബ്ദുള്‍ അസീസ് രാജകുമാരന്‍ അറിയപ്പെട്ടിരുന്നത്. എക്കാലത്തും വിവാദനായകനായിരുന്നു അബ്ദുള്‍ അസീസ് രാജകുമാരന്‍ പറഞ്ഞു. ഈ വര്‍ഷം ആദ്യം അബുദാബി കിരീടാവകാശി മൊഹമ്മദ് ബിന്‍ സയിദ് രാജകുമാരനെ വില്ലനെന്നും ഭീരുവെന്നും അബ്ദുള്‍ അസീസ് വിളിച്ചത് വലിയ വിവാദമായിരുന്നു. സൗദി ഭരണഘടനയ്ക്ക് യാതൊരു വിലയുമില്ലെന്നും സല്‍മാന്‍ രാജാവിന് ഒരു അധികാരവുമില്ലെന്നും ഖുര്‍ ആനും ശരീ അത്തും ധാരാളമാണെന്നും അബ്ദുള്‍ അസീസ് ട്വീറ്റ് ചെയ്തിരുന്നു. ദൈവത്തിന്റെ നിയമത്തില്‍ താല്‍പര്യമില്ലാത്തവരൊക്കെ രാജ്യം വിടണം എന്നും അബ്ദുല്‍ അസീസ്‌ കുറിച്ചു. സെപ്റ്റംബറില്‍ അബ്ദുള്‍ അസീസ് തടവിലാണെന്നും വീട്ടുതടങ്കലിലാണെന്നും മറ്റും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സൗദി ആരുടെ ‘കറവപ്പശു’? സല്‍മാന്റെ അരമനയിലെ നാടകം വൈറ്റ് ഹൗസിന്റെ തിരക്കഥയോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍