UPDATES

ഹൈദരാബാദ് സര്‍വകലാശാലയില്‍ ഒരു വിദ്യാര്‍ത്ഥി കൂടി ആത്മഹത്യ ചെയ്തു

ഹൈദരാബാദിലെ ക്വിയര്‍ പ്രൈഡ് പരേഡുകളിലും ക്വിയര്‍ കാര്‍ണിവലുകളിലും സ്ഥിരം സാന്നിധ്യമായിരുന്നു വിശാല്‍.

രോഹിത് വെമുലയ്ക്ക് ശേഷം ഹൈദാരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സ്റ്റിയില്‍ ഒരു വിദ്യാര്‍ത്ഥി കൂടി ആത്മഹത്യ ചെയ്തു.  മുംബൈ സ്വദേശിയായ ഗവേഷക വിദ്യാര്‍ത്ഥി വിശാല്‍ ടണ്ഡനാണ് ജീവനൊടുക്കിയത്. 42 വയസായിരുന്നു. ജെന്‍ഡര്‍ സ്റ്റഡീസ് വിഭാഗത്തില്‍ നാലാം വര്‍ഷ ഗവേഷണ വിദ്യാര്‍ത്ഥിയാണ്. ഹൈദരാബാദിലെ ക്വിയര്‍ പ്രൈഡ് പരേഡുകളിലും ക്വിയര്‍ കാര്‍ണിവലുകളിലും സ്ഥിരം സാന്നിധ്യമായിരുന്നു വിശാല്‍. ക്യാംപസിനടുത്തുള്ള അപര്‍ണ സരോവര്‍ ഫ്‌ളാറ്റ് സമുച്ചയത്തില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു. പതിനാലാം നിലയില്‍ നിന്ന് ചാടിയാണ് ജീവനൊടുക്കിയത് എന്നാണ് വിവരം.

ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് വിശാല്‍ ജീവനൊടുക്കിയതെന്ന് സര്‍വകാലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ വൈഖരി ആര്യാട്ട് പറയുന്നു. സര്‍വകലാശാല ക്യാമ്പസില്‍ നിന്ന് 2-3 കിലോമീറ്റര്‍ അകലെയാണ് അപര്‍ണ സരോവര്‍ അപ്പാര്‍ട്ട്‌മെന്റ്. മാനസിക സമ്മര്‍ദ്ദം മൂലമാണ് ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. കൂടെ താമസച്ചിരുന്ന അമ്മ മുംബൈയിലേയ്ക്ക് പോയിരിക്കുന്ന സമയത്താണ് ആത്മഹത്യ.  യൂണിവേഴ്‌സിറ്റി അധികൃതരുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള അന്വേഷണമോ ഇടപെടലോ ഉണ്ടാകാത്തത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ആത്മഹത്യാ കാരണം വ്യക്തമല്ല. 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍