UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒരിഞ്ച് ഭൂമി പോലും മൂന്നാറില്‍ കയ്യേറിയിട്ടില്ല: ഉമ്മന്‍ചാണ്ടി

മുഖ്യമന്ത്രി തന്നെ മൂന്നാര്‍ ദൗത്യത്തെ തള്ളിപറഞ്ഞിരിക്കുന്നു. മണിയെ മുന്നില്‍ നിര്‍ത്തി കയ്യേറ്റമൊഴിപ്പിക്കലിനെ തടയുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്.

തന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇടുക്കിയില്‍ ഒരു ഇഞ്ച് പോലും കയ്യേറ്റം നടന്നിട്ടില്ലെന്നും കണ്ടെത്തിയതൊക്കെ ഒഴിപ്പിച്ചിട്ടുണ്ടെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചില നടപടികളില്‍ നിയമപ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതിനെ നിയമവഴിയില്‍ നേരിട്ടു. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് പ്രതിപക്ഷം പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രി തന്നെ മൂന്നാര്‍ ദൗത്യത്തെ തള്ളിപറഞ്ഞിരിക്കുന്നു. മണിയെ മുന്നില്‍ നിര്‍ത്തി കയ്യേറ്റമൊഴിപ്പിക്കലിനെ തടയുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. സര്‍ക്കാര്‍ നടപടിയെ മുഖ്യമന്ത്രി തന്നെ തള്ളിപ്പറയുന്നത് ഇന്ത്യയില്‍ ആദ്യമാണെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

സര്‍വകക്ഷി യോഗം വിളിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതുവരെ ഇതേക്കുറിച്ച് അറിയിച്ചിട്ടില്ല. പ്രതിപക്ഷ നേതാവടക്കം ആരെയും ഇത് സംബന്ധിച്ച് അറിയിച്ചിട്ടില്ല. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എംഎം മണിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണ് കേരള ജനതയെ അപമാനിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. അതേസമയം പാപ്പാത്തിച്ചോലയിലെ കുരിശ് മാറ്റത്തെ കുറിച്ച് ഉമ്മന്‍ചാണ്ടി ഒന്നും പറഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം പൊമ്പിളൈ ഒരുമയുടെ സമരവുമായി ബന്ധമില്ലെന്നാണ് യുഡിഎഫ് നേതാക്കളുടെ നിലപാട്. പകരം സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എംഎം മണി രാജി വയ്ക്കുക എന്ന് മാത്രമാണ് പറയുന്നത്. സ്ത്രീവിരുദ്ധ പരാമര്‍ശവും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ പരാമര്‍ശവും മാത്രമാണ് മറ്റ് നേതാക്കള്‍ പ്രസംഗത്തില്‍ പറയുന്നത്. മാദ്ധ്യമ സുഹൃത്തുക്കളേ എന്ന് പറഞ്ഞാണ് മിക്കവരും പ്രസംഗം തുടങ്ങുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍