UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; കെഎച്ച്ആര്‍ഡബ്ല്യുഎസ് നിയമനത്തിലും സ്വജന പക്ഷപാതമെന്ന് ആരോപണം

സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നില്‍ കുറ്റവാളിയായി നില്‍ക്കുകയാണെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു.

ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിമര്‍ശനം നേരിട്ട മന്ത്രി കെകെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ബാലാവകാശ കമ്മീഷന്‍ നിയമനത്തിന് പുറമെ കെഎച്ച്ആര്‍ഡബ്ല്യുഎസ് (കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി) എംഡി നിയമനത്തിലും സ്വജന പക്ഷപാതമാണ് നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. അപേക്ഷ സ്വീകരിക്കാതെയാണ് നിയമനം നടത്തിയത്. മന്ത്രിയുടെ കുറിപ്പ് വഴിയാണ് നിയമനം നടന്നിരിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. നടുത്തളത്തിലിറങ്ങി ഏറെ നേരം മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം തുടര്‍ന്ന് സഭ ബഹിഷ്‌കരിച്ച് പുറത്തിറങ്ങി. ചോദ്യോത്തരവേള നടക്കുന്നതിനിടെ നടുത്തളത്തില്‍ ബാനറുമായി കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചതിനുശേഷമായിരുന്നു ബഹിഷ്‌കരണം. മന്ത്രിക്കെതിരെ ഹൈക്കോടതിയില്‍ വിമര്‍ശനം തുടരുകയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മന്ത്രി അധികാരത്തില്‍ കടിച്ചു തൂങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല കുറ്റപ്പെടുത്തി. മന്ത്രിയുടെ രാജി അനിവാര്യമാണ്. സ്വാശ്രയ കേസിലെ ഹൈക്കോടതി വിമര്‍ശവനം സര്‍ക്കാരിന് കനത്ത പ്രഹരമാണ്. എന്നിട്ട് കോടതി സര്‍ക്കാരിന് അനുകൂലം എന്ന് പറഞ്ഞ് നടക്കുകയാണ്. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നില്‍ കുറ്റവാളിയായി നില്‍ക്കുകയാണെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ഫ്യൂഡല്‍ മനോഭാവമെന്ന് ഹൈക്കോടതിയെക്കൊണ്ട് സര്‍ക്കാര്‍ പറയിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. കോടതിയുടെ ഭാഗത്ത് നിന്ന് ഇത്തരം വിമര്‍ശനങ്ങളും പരാമര്‍ശങ്ങളുമുണ്ടാകുമ്പോള്‍ മന്ത്രിമാര്‍ രാജി വയ്ക്കാറാണ് പതിവെന്നും ചെന്നിത്തല പറഞ്ഞു. സഭയ്ക്ക് പുറത്ത് പ്രതിപക്ഷ എംഎല്‍എമാരുടെ സത്യാഗ്രഹവും ധര്‍ണയും നടക്കുന്നുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍