UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മെഡിക്കല്‍ കോഴയില്‍ ഇന്നും പാര്‍ലമെന്റ് പ്രക്ഷുബ്ധം: ലോക് സഭയില്‍ നിന്ന് ഇടതുപക്ഷ എംപിമാരുടെ വാക്ക് ഔട്ട്‌

ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട്, ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. പ്രധാനമന്ത്രി മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

കേരളത്തില്‍ ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ് കോഴ ആരോപണവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ ബഹളം. മെഡിക്കല്‍ കോഴ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട്, ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. എന്നാല്‍ ശൂന്യവേളയില്‍ വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് പറഞ്ഞ് സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ എംപിമാര്‍ സഭാ നടപടികള്‍ ബഹിഷ്കരിച്ച് ഇറങ്ങിപ്പോന്നു.

ഇന്നലെയും വിഷയം എംപിമാര്‍ സഭയില്‍ ഉന്നയിച്ചിരുന്നു. സിപിഎമ്മിലെ എംബി രാജേഷ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍