UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓറല്‍ സെക്സ് ബലാത്സംഗമോ? ഗുജറാത്ത് ഹൈക്കോടതി പരിശോധിക്കുന്നു

ഓറല്‍ സെക്‌സിന് ഭാര്യയില്‍ ഭര്‍ത്താവ് സമ്മര്‍ദ്ദം ചെലുത്തുന്നത് ബലാത്സംഗമോ ലൈംഗികപീഡനമോ ആയി കണക്കാക്കാനാവുമോ എന്നാണ് കോടതി പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

വളരെ പ്രധാനപ്പെട്ടതും അതീവ ഗൗരവമുള്ളതും വലിയ പൊതുജനതാല്‍പര്യമുണ്ടായേക്കാവുന്നതുമായ ഒരു പ്രശ്‌നമാണ് ഇപ്പോള്‍ ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. Oral Sex (വദന സുരതം) ബലാത്സംഗമാണോ എന്നതാണ് കോടതിയുടെ പരിഗണനയിലുള്ള വിഷയം. ഓറല്‍ സെക്‌സിന് ഭാര്യയില്‍ ഭര്‍ത്താവ് സമ്മര്‍ദ്ദം ചെലുത്തുന്നത് ബലാത്സംഗമോ ലൈംഗികപീഡനമോ ആയി കണക്കാക്കാനാവുമോ എന്നാണ് കോടതി പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ കോടതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഓറല്‍ സെക്‌സിലേര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചു എന്ന് കാണിച്ച് സബര്‍കാന്ത സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. തന്റെ പേരിലുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. അതേസമയം വൈവാഹിക ബലാത്സംഗം ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമാണെന്ന് ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് ജെബി പാര്‍ദിവാല നിരീക്ഷിച്ചു. വിവാഹബന്ധത്തിന്റെ പരസ്പര വിശ്വാസത്തെ തന്നെ അവതാളത്തിലാക്കുന്നതാണ് വൈവാഹിക ബലാത്സംഗമെന്ന് ജഡ്ജി നിരീക്ഷിച്ചു. രാജ്യത്ത് ഇത് ഇപ്പോളും ക്രിമിനല്‍ കുറ്റമല്ലാതെ തുടരുന്നതിന്റെ ദുരിതം നിരവധി സ്ത്രീകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതായും കോടതി വിലയിരുത്തി.

അസ്വാഭാവികമായ ലൈംഗികബന്ധങ്ങള്‍ക്ക് നിര്‍ബന്ധിക്കപ്പെടുന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെ പ്രകൃതിവിരുദ്ധ ലൈംഗികതയുടെ പേരില്‍ (ഐപിസി 377) പ്രോസിക്യൂട്ട് ചെയ്യാമോ? വദന സുരതത്തില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്ന പക്ഷം അതും ഐപിസി 377ാം വകുപ്പ് പ്രകാരം കുറ്റകരമായി കാണാമോ? സെക്ഷന്‍ 498 എ പ്രകാരമുള്ള ക്രൂരതയായി അത് കാണാനാകുമോ? ഐപിസി 376 പ്രകാരം ബലാത്സംഗ കുറ്റത്തിന് കേസെടുക്കാമോ? – തുടങ്ങിയ ചോദ്യങ്ങളാണ് കോടതി സര്‍ക്കാരിനോട് ഉന്നയിച്ചിരിക്കുന്നത്. ഏതായാലും വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണം എന്ന ആവശ്യത്തെ സംബന്ധിച്ച് നിര്‍ണായകമായിരിക്കും ഗുജറാത്ത് ഹൈക്കോടതി വിധി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍