UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്‍ഡിഎ സര്‍ക്കാര്‍ റാഫേല്‍ വാങ്ങുന്നത് യുപിഎ കാലത്തേക്കാള്‍ കുറഞ്ഞ വിലയ്‌ക്കെന്ന് പ്രതിരോധ മന്ത്രി

റാഫേല്‍ കരാറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രതിരോധ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണി രംഗത്തെത്തിയിരുന്നു. കുറഞ്ഞ വിലയ്ക്കാണെങ്കിലല്‍ എന്തുകൊണ്ട് കൂടുതല്‍ വിമാനങ്ങള്‍ വാങ്ങിയില്ല എന്ന് ആന്റണി ചോദിച്ചിരുന്നു.

എന്‍ഡിഎ സര്‍ക്കാര്‍ ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത് യുപിഎ കാലത്തെ വിലയേക്കാള്‍ ഒമ്പത് ശതമാനം കുറഞ്ഞ നിരക്കിനെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കടന്നാക്രമണം നടത്തുമ്പോളാണ് നിര്‍മ്മല സീതാരാമന്‍ വിശദീകരണവുമായി എത്തിയിരിക്കുന്നത്. അടിസ്ഥാന വില പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്ന് നിര്‍മ്മല സീതാരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കം റാഫേല്‍ കരാറില്‍ വന്‍ അഴിമതി നടന്നതായും ഇതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്നും ആരോപിക്കുന്നു. റാഫേല്‍ കരാറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രതിരോധ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണി രംഗത്തെത്തിയിരുന്നു. കുറഞ്ഞ വിലയ്ക്കാണെങ്കില്‍ എന്തുകൊണ്ട് കൂടുതല്‍ വിമാനങ്ങള്‍ വാങ്ങിയില്ല എന്ന് ആന്റണി ചോദിച്ചിരുന്നു.

ആന്റണി പ്രതിരോധ മന്ത്രിയായിരിക്കെയാണ് 126 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ ഫ്രാന്‍സുമായി കരാറിലെത്തുന്നത്. അന്ന് ഫ്രഞ്ച് കമ്പനിയായ ദസോള്‍ ഏവിയേഷന്റെ ഇന്ത്യന്‍ കരാര്‍ പങ്കാളി പൊതുമേഖല സ്ഥാപനമായ എച്ച്എഎല്‍ (ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്‌സ് ലിമിറ്റഡ്) ആയിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ 126 വിമാനങ്ങള്‍ വെട്ടിച്ചുരുക്കി 36 ആക്കുകയും യുപിഎ കാലത്തേക്കാള്‍ കൂടിയ വിലയ്ക്ക് വിമാനം വാങ്ങാന്‍ തീരുമാനിക്കുകയുമായിരുന്നു. കൂടിയ വിലയ്ക്ക് കുറച്ചുവാങ്ങുന്നിതിന് പിന്നിലും എച്ച്എഎല്ലിന് പകരം അനില്‍ അംബാനിയുടെ റിലൈന്‍സ് ഡിഫന്‍സിനെ കരാറില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതില്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അതേസമയം റാഫേല്‍ കരാറിനെ ന്യായീകരിച്ച് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍