UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലയാളികളെ അപമാനിച്ച കേസ്: പി ശശിയുടെ പരാതിയില്‍ ഹാജരാകാന്‍ അര്‍ണാബ് ഗോസ്വാമിക്ക് കണ്ണൂര്‍ കോടതിയുടെ സമന്‍സ്

ജൂണ്‍ 20നകം കോടതിയില്‍ ഹാജരായിരിക്കണം എന്നാണ് അര്‍ണാബിനോട് കോടതി പറഞ്ഞിരിക്കുന്നത്.

മലയാളികളെ അപമാനിച്ചതായുള്ള പരാതിയുടെ ഭാഗമായുള്ള അപകീര്‍ത്തി കേസില്‍ ഹാജരാകാന്‍ റിപ്പബ്ലിക് ടിവി ചീഫ് എഡിറ്ററും എംഡിയുമായ അര്‍ണാബ് ഗോസ്വാമിയ്ക്ക് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ സമന്‍സ്. സിപിഎം നേതാവ് പി ശശിയാണ് അര്‍ണാബ് ഗോസ്വാമിക്കെതിരെ പരാതി നല്‍കിയത്. ജൂണ്‍ 20നകം കോടതിയില്‍ ഹാജരായിരിക്കണം എന്നാണ് അര്‍ണാബിനോട് കോടതി പറഞ്ഞിരിക്കുന്നത്.

കേരളത്തിലെ ജനങ്ങളെ നാണമില്ലാത്തവര്‍ എന്ന് ചാനല്‍ ചര്‍ച്ചയ്ക്കിടെ അര്‍ണാബ് വിളിച്ചു എന്നാണ് പരാതി. കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് യുഎഇ വാഗ്ദാനം ചെയ്ത സാമ്പത്തികസഹായം കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചോ എന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച. ഇക്കൂട്ടര്‍ നാണമില്ലാത്തവരാണ്. ഇത്രയ്ക്ക് നാണമില്ലാത്ത മറ്റൊരു ജനതയെ ഇന്ത്യയില്‍ കണ്ടിട്ടില്ല. അത്തരത്തിലുള്ള നുണകളാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്, രാജ്യത്തെ നശിപ്പിക്കുന്നതിന് ഇവര്‍ പണം വാങ്ങുന്നുണ്ടോ – അര്‍ണാബ് ഗോസ്വാമി പറഞ്ഞിരുന്നു. അതേസമയം മലയാളികളെയല്ല, കോണ്‍ഗ്രസിനേയും ഇടതുക്ഷത്തേയും മോദി സര്‍ക്കാരിന്റെ വിമര്‍ശകരായ, ടുക്‌ഡേ ടുക്‌ഡേ ഗാംഗ് എന്ന് സംഘപരിവാര്‍ വിശേഷിപ്പിക്കുന്നവരേയുമാണ് അര്‍ണാബ് ഗോസ്വാമി ഉദ്ദേശിച്ചത് എന്നാണ് ന്യൂസ് ലോണ്‍ട്രി റിപ്പോര്‍ട്ട് പറയുന്നത്.

കേരളത്തിലെ ജനങ്ങളെ അപമാനിച്ചതിന് നിരുപാധികമായി മാപ്പ് പറയണമെന്നും 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പി ശശി അര്‍ണാബ് ഗോസ്വാമിക്കെതിരായ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. നേരത്തെ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നല്‍കിയ അപകീര്‍ത്തി കേസ് തിരുവനന്തപുരം കോടതിയിലുണ്ട്. തിരുവനന്തപുരം കോടതി സമന്‍സ് അയച്ചെങ്കിലും അര്‍ണാബ് ഗോസ്വാമി കേരള ഹൈക്കോടതിയില്‍ നിന്ന് ഇതിന് സ്‌റ്റേ വാങ്ങി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍