UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഖില്‍ജി പദ്മാവതിയെ കണ്ടു എന്നു പറയുന്ന ഫലകം പുരാവസ്തുവകുപ്പ് കറുത്ത തുണികൊണ്ട് മൂടി

റാണാ രത്തന്‍ സിംഗ് തന്റെ ഭാര്യ പദ്മിനിയുടെ അഭൌമ സൌന്ദര്യം ഒരു കണ്ണാടിയിലൂടെ അല്ലാവുദ്ദീന്‍ ഖില്‍ജിക്ക് കാണിച്ചു കൊടുത്തത് ഇവിടെ വെച്ചാണ് എന്നാണ് കഥ

രജ്പുത്ര കര്‍ണിസേനയുടെ ഭീഷണി ഭയന്ന് ചിറ്റോഗാറിലെ റാണി പദ്മിനി കൊട്ടാരത്തിന് മുന്‍പിലെ ഫലകം ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ കറുത്ത തുണികൊണ്ട് മൂടി.

ഫലകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്; “മേവാറിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രാധാന്യമുള്ള കൊട്ടാരമാണ് ഇത്. പദ്മിനി തടാകത്തിന്റെ വടക്കന്‍ കരയിലാണ് ഈ മനോഹരമായ എടുപ്പ് സ്ഥിതി ചെയ്യുന്നത്. റാണാ രത്തന്‍ സിംഗ് തന്റെ ഭാര്യ പദ്മിനിയുടെ അഭൌമ സൌന്ദര്യം ഒരു കണ്ണാടിയിലൂടെ അല്ലാവുദ്ദീന്‍ ഖില്‍ജിക്ക് കാണിച്ചു കൊടുത്തത് ഇവിടെ വെച്ചാണ് എന്നാണ് കഥ. ഇതിന് ശേഷമാണ് അല്ലാവുദ്ദീന്‍ ഖില്‍ജി പദ്മിനിയെ സ്വന്തമാക്കാന്‍ ചിറ്റോറിലേക്ക് യുദ്ധം നയിച്ചത്”

അതേസമയം പദ്മാവതി സിനിമയ്ക്കെതിരെ പ്രക്ഷോഭം നയിക്കുന്ന കര്‍ണിസേന പറയുന്നത് ഖില്‍ജി പദ്മാവതിയെ കാണുകയോ ചിറ്റോറിലേക്ക് അതിനായി യുദ്ധം നയിക്കുകയോ ഉണ്ടായിട്ടില്ല എന്നാണ്.

പത്മിനി മഹലിനു മുന്നില്‍ നിന്ന് ഫലകം എടുത്തുമാറ്റണമെന്ന് രജ്പുത്ര കര്‍ണി സേന ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അക്രമ സംഭവങ്ങളെ ഭയന്ന് പുരാവസ്‌തു വകുപ്പ് ഫലകം മൂടിവെക്കുകയായിരുന്നു.

പത്മാവതി എന്ന മിത്തിക്കല്‍ സുന്ദരിയാണോ സംഘപരിവാറിന്റെ യഥാര്‍ത്ഥ പ്രശ്നം?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍