UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാശ്മീരില്‍ പാക് ഹെലികോപ്റ്റര്‍ അതിര്‍ത്തി ലംഘിച്ചു; ആര്‍മി വെടിവച്ചിടാന്‍ നോക്കി

വെളുത്ത നിറമുള്ള പാകിസ്താന്‍ ഹെലികോപ്റ്റര്‍ പൂഞ്ച് മേഖലയിലെ കുന്നിന് സമീപം താഴ്ന്നുപറക്കുന്നതായി കാണാം. വെടിവയ്പിന്റെ ശബ്ദവും കേള്‍ക്കാം.

ജമ്മു കാശ്മീരിലെ പൂഞ്ചില്‍ പാകിസ്താന്‍ ഹെലികോപ്റ്റര്‍ വ്യോമാതിര്‍ത്തി ലംഘിച്ചു. ഇതേതുടര്‍ന്ന് ആര്‍മി ഇതിനെ വെടിവച്ചിടാന്‍ നോക്കിയതായും സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ പ്രകാരം ഹെലികോപ്റ്ററുകള്‍ നിയന്ത്രണരേഖയുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ വരാന്‍ പാടില്ല. വിമാനങ്ങള്‍ 10 കിലോമീറ്റര്‍ പരിധിയിലും.

വെളുത്ത നിറമുള്ള പാകിസ്താന്‍ ഹെലികോപ്റ്റര്‍ പൂഞ്ച് മേഖലയിലെ കുന്നിന് സമീപം താഴ്ന്നുപറക്കുന്നതായി കാണാം. വെടിവയ്പിന്റെ ശബ്ദവും കേള്‍ക്കാം. ഉച്ചയ്ക്ക് 12.13 സമയത്താണ് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പാക് ഹെലികോപ്ര്‍ എത്തിയിരിക്കുന്നത് സൈന്യത്തിന്റെ ശ്രദ്ധയിപ്പെട്ടത്. ഇന്ത്യന്‍ ആര്‍മി വെടിയുതിര്‍ത്ത് തുടങ്ങിയതോടെ ഹെലികോപ്റ്റര്‍ പാക് അധീന കാശ്മീരിലേയ്ക്ക് തിരിച്ചുപോവുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍