UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജമ്മു കാശ്മീരില്‍ ബിഎസ്എഫ് ജവാനെ പാക് സൈന്യം കഴുത്ത് മുറിച്ചു കൊന്നു

ആറ് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് വൈകുന്നേരം മൃതദേഹം കണ്ടെത്തിയത്.

ജമ്മുകാശ്മീരില്‍ അതിര്‍ത്തിക്ക് സമീപം പട്രോളിംഗിലായിരുന്ന ബിഎസ്എഫ് ജവാനെ പാക് സൈന്യം കഴുത്തറുത്ത് കൊന്നതായി ബിഎസ്എഫ്. ഹെഡ് കോണ്‍സ്റ്റബിള്‍ നരേന്ദ്ര സിംഗിന്റെ മൃതദേഹമാണ് കഴുത്ത് മുറിച്ച നിലയില്‍ കണ്ടെത്തിയത്. അതിര്‍ത്തിവേലിക്ക് സമീപത്തെ നീളന്‍ പുല്ലുകള്‍ നീക്കം ചെയ്യാനായാണ് നരേന്ദ്ര സിംഗും സംഘവും പോയത്. അതിര്‍ത്തിയിലെ കാഴ്ച സുതാര്യമാക്കുന്നതിനായി ഈ പ്രവൃത്തി പതിവാണ്. പാകിസ്താന്‍ സൈനികര്‍ പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു എന്ന് ബിഎസ്എഫ് ആരോപിക്കുന്നു.

പട്രോളിനിടയില്‍ നരേന്ദ്ര സിംഗിനെ കാണാതായിരുന്നു. ആറ് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് വൈകുന്നേരം മൃതദേഹം കണ്ടെത്തിയത് എന്ന് ബിഎസ്എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരും ഡിജിഎംഒയും (ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ്) സംഭവം അതീവഗൗരവമായെടുത്തിട്ടുണ്ടെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നു. പാകിസ്താന്‍ റേഞ്ചേഴ്‌സിനെ ബിഎസ്എഫ് ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍