UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രവാചകനെ താഴ്ത്തിക്കെട്ടി; പാക് വിദേശകാര്യ മന്ത്രിക്ക് നേരെ കരി ഓയില്‍ ആക്രമണം

മര്‍ദ്ദിച്ചവശനാക്കിയ അക്രമിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലീസിന് കൈമാറി

പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഖവാജ മുഹമ്മദ് ആസിഫിന്റെ മുഖത്ത് കരി ഓയില്‍ ഒഴിച്ചു. പഞ്ചാബ് പ്രവിശ്യയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോള്‍ മത തീവ്രവാദി ഖവാജ മുഹമ്മദിനെ കൈയ്യേറ്റം ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

മര്‍ദ്ദിച്ചവശനാക്കിയ അക്രമിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിന്നീട് പോലീസിന് കൈമാറി. പ്രവാചകന്‍ മുഹമ്മദിന്റെ പ്രധാന്യം ഭരണഘടനയില്‍ താഴ്ത്തിക്കെട്ടാന്‍ മന്ത്രിയുടെ പാര്‍ട്ടി ശ്രമിച്ചത് തന്റെ മതവികാരത്തെ വ്രണപ്പെടുത്തിയതായി ഇയാള്‍ പോലീസിനോട് പറഞ്ഞു.

തന്റെ ജന്‍മാനാടായ സിയാല്‍കോട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്ന മന്ത്രിയുടെ തൊട്ടടുത്ത് നിലയുറപ്പിച്ച നീണ്ടു താടിയുള്ള മധ്യവയസ്കന്‍ ആസിഫിന്റെ മുഖത്തേക്ക് കരിഓയില്‍ ഒഴിക്കുകയായിരുന്നു.

എതിരാളികള്‍ പണം നല്‍കി തന്നെ ആക്രമിക്കാന്‍ അയച്ചതാണ് ഇയാളെ എന്നു മന്ത്രി പിന്നീട് പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍