UPDATES

ഇന്ത്യയിലെ തിരഞ്ഞെടുപ്പിന് മുമ്പ് എന്തെങ്കിലുമൊക്കെ സംഭവിക്കാം: ഇമ്രാന്‍ ഖാന്‍

ഇത് തിരഞ്ഞെടുപ്പ് ജയിക്കാനുള്ള തട്ടിപ്പ് മാത്രമാണ് എന്ന് ഇന്ത്യയിലെ ജനങ്ങള്‍ മനസിലാക്കണം. ഉപഭൂഖണ്ഡത്തെ ബാധിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളുമായി ഇതിന് ബന്ധമില്ല – ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി എന്തെങ്കിലുമൊക്കെ സംഭവിക്കാന്‍ സാധ്യതയുണ്ട് എന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യക്ക് യുദ്ധ ഭ്രാന്ത് പിടിച്ചിരിക്കുകയാണ് എന്നും അതുകൊണ്ട് തന്നെ തിരഞ്ഞടുപ്പിന് മുമ്പായി എന്തെങ്കിലുമൊക്കെ സംഭവിക്കാനിടയുണ്ട് എന്ന് തനിക്ക് ആശങ്കയുണ്ട് എന്നുമാണ് ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ ഖാന്‍ പറയുന്നത്.

പുല്‍വാമയിലേത് പോലുള്ള ഭീകരാക്രമണങ്ങള്‍ സംഭവിക്കുന്നത് കാശ്മീരില്‍ മോദിയുടെ മുസ്ലീം വിരുദ്ധ സര്‍ക്കാര്‍ പിന്തുടരുന്ന തെറ്റായ നയങ്ങള്‍ മൂലമാണ്. പുല്‍വാമ ഭീകരാക്രമണമുണ്ടായപ്പോള്‍ തന്നെ ഞാന്‍ വിചാരിച്ചിരുന്നു മോദി ഇത് യുദ്ധവെറി പടര്‍ത്താന്‍ ഉപയോഗിക്കുമെന്ന്. ഇത് തിരഞ്ഞെടുപ്പ് ജയിക്കാനുള്ള തട്ടിപ്പ് മാത്രമാണ് എന്ന് ഇന്ത്യയിലെ ജനങ്ങള്‍ മനസിലാക്കണം. ഉപഭൂഖണ്ഡത്തെ ബാധിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളുമായി ഇതിന് ബന്ധമില്ല – ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

രാജ്യത്തെ ഭീകരപ്രവര്‍ത്തനങ്ങളെ വച്ചുപൊറുപ്പിക്കില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പുല്‍വാമയെ പോലെയുള്ള ഭീകരാക്രമണങ്ങളുടെ പേരില്‍ പഴി കേള്‍ക്കാന്‍ ഇനി പാകിസ്താന് കഴിയില്ല. പുതിയ പാകിസ്താനില്‍ ഭീകരര്‍ക്ക് യാതൊരു സ്ഥാനവുമില്ല. ഭീകരപ്രവര്‍ത്തനങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ഏറ്റവും ശക്തമായ നടപടികളാണ് തന്റെ ഗവണ്‍മെന്റ് സ്വീകരിച്ചുവരുന്നതെന്നും ഇത് പാകിസ്താനില്‍ മുമ്പൊരിക്കലും സഭവിച്ചിട്ടില്ലെന്നും ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടു.

പാകിസ്താന്‍ ജയ്ഷ് ഇ മുഹമ്മദിനെ സംരക്ഷിക്കുന്നില്ല. ഇന്ത്യന്‍ ജയ്ഷ് ഇ മുഹമ്മദ് ഉണ്ട്. സ്വയം കത്തിത്തീര്‍ന്ന 19കാരന്‍ കാശ്മീരിയായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ പീഡനത്തെ തുടര്‍ന്നാണ് അവന്‍ ഭീകരപ്രവര്‍ത്തനത്തിലേയ്ക്ക് പോയത് എന്നാണ് അവന്റെ മാതാപിതാക്കള്‍ പറയുന്നത്. ചാവേര്‍ ഇന്ത്യക്കാരന്‍, കാര്‍ ഇന്ത്യയിലേത്, സ്‌ഫോടക വസ്തു ഇന്ത്യയിലേത് – എന്നിട്ടും പാകിസ്താനെ കുറ്റം പറയുന്നതെന്തിന് – ഇമ്രാന്‍ ഖാന്‍ ചോദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍