UPDATES

വിദേശം

“അല്ല, അത് മോദിയെ ഉദ്ദേശിച്ചല്ല”: ഇമ്രാന്‍ ഖാന്‍

ദീര്‍ഘവീക്ഷണവുമില്ലാതെ ചെറി മനുഷ്യര്‍ വലിയ സ്ഥാനങ്ങളില്‍ ഇരിക്കുന്നതിന്റെ കുഴപ്പമാണെന്നും ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടത്. ഇത് മോദിയെ ഉദ്ദേശിച്ചാണ് എന്ന് വിലയിരുത്തലുണ്ടായി.

ചെറിയ മനുഷ്യര്‍ അല്ലെങ്കില്‍ ഇടുങ്ങിയ ചിന്താഗതിയുള്ള മനുഷ്യര്‍ വലിയ ഓഫീസുകളില്‍, വലിയ സ്ഥാനങ്ങളില്‍ എന്ന തന്റെ ട്വീറ്റ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ചല്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ട്വീറ്റ് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇമ്രാന്‍ ഖാന്‍ വിശദീകരണവുമായി രംഗത്തെത്തിയത്. സമാധാനത്തിനുള്ള പരസ്പരധാരണക്കുള്ള അവസരമുണ്ടായിട്ടുണ്ട്. ഇതിനെ സമാധാനത്തിനുള്ള വെറി പിടിച്ച ശ്രമമായി തെറ്റിദ്ധരിക്കരുതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഭീകര സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ച് യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ നടത്താനിരുന്ന വിദേശകാര്യ മന്ത്രിതല ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറിയിരുന്നു. തുടര്‍ന്ന് ഇന്ത്യയെ രൂക്ഷമായി വിമര്‍ശിക്കുന്ന ട്വീറ്റിലാണ് ഇന്ത്യയുടേത് പ്രതിലോമകരവും ധാര്‍ഷ്ട്യം നിറഞ്ഞതുമായ നിലപാടാണെന്നും യാതൊരു ദീര്‍ഘവീക്ഷണവുമില്ലാതെ ചെറി മനുഷ്യര്‍ വലിയ സ്ഥാനങ്ങളില്‍ ഇരിക്കുന്നതിന്റെ കുഴപ്പമാണെന്നും ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടത്. ഇത് മോദിയെ ഉദ്ദേശിച്ചാണ് എന്ന് വിലയിരുത്തലുണ്ടായി. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷയെന്നു ഇമ്രാന്‍ ഖാന്‍ നേരത്തെ പറഞ്ഞിരുന്നു.

“ജര്‍മ്മനിക്കും ഫ്രാന്‍സിനും അതിര്‍ത്തി തുറന്നിടാമെങ്കില്‍ പാകിസ്താനും ഇന്ത്യക്കും എന്തുകൊണ്ട് അതായിക്കൂട?”: ഇമ്രാന്‍ ഖാന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍