UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെഎസ്ആര്‍ടിസി ബസില്‍ കൊള്ള: നാലംഗ സംഘം പണവും സ്വര്‍ണവും കവര്‍ന്നു

യാത്രക്കാരുടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി പണം, സ്വര്‍ണം എന്നിവയുള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങിച്ചെടുത്തു.

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരെ നാലംഗ സംഘം കൊള്ളയടിച്ചു. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ ബസിലാണ് കൊള്ള നടന്നത്. ഇന്ന് പുലര്‍ച്ചെ 2.45 ഓടെ ബംഗളൂരുവില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള ചന്നപ്പട്ടണയ്ക്ക് സമീപം ഒഴിഞ്ഞ സ്ഥലത്ത് വെച്ച് ഡ്രൈവര്‍ മൂത്രമൊഴിക്കാനായി വണ്ടി നിര്‍ത്തിയിരുന്നു. ഡ്രൈവര്‍ ഇറങ്ങിയ ഉടന്‍ ബൈക്കിലെത്തിയ നാലംഗ സംഘം ബസില്‍ കയറുകയായിരുന്നു.

തുടര്‍ന്ന് യാത്രക്കാരുടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി പണം, സ്വര്‍ണം എന്നിവയുള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങിച്ചെടുത്തു. നിരവധി യാത്രക്കാര്‍ക്ക് സ്വര്‍ണവും പണവും നഷ്ടപ്പെട്ടു. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. ബഹളം കേട്ട് ഡ്രൈവര്‍ ഓടിയെത്തി ബസ് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ കവര്‍ച്ചക്കാര്‍ ഇറങ്ങിയോടി. തുടര്‍ന്ന് ഡ്രൈവര്‍ ബസ് ചന്നപട്ടണ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. ഇവരെ മറ്റ് ബസുകളില്‍ ബംഗളൂരുവിലെത്തിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍