UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാമക്ഷേത്രത്തിന് വേണ്ടി വികസനം മാറ്റിവച്ചതിന്റെ വിലയാണ് ഈ തോല്‍വി: ബിജെപി എംപി

2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ച വികസന അജണ്ടയില്‍ നിന്ന് മാറി രാമക്ഷേത്രമടക്കമുള്ള വിഷയങ്ങളിലേയ്ക്ക് മാറിയതാണ് പരാജയ കാരണമെന്ന് സഞ്ജയ് കാകഡെ അഭിപ്രായപ്പെട്ടു.

അയോധ്യ രാമക്ഷേത്രമടക്കമുള്ള വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി, വികസന അജണ്ടകള്‍ മാറ്റിവച്ചതിന്റെ വിലയാണ് നിയമസഭ തിരഞ്ഞെടുപ്പ് തോല്‍വിയായി നല്‍കേണ്ടി വന്നത് എന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി രാജ്യസഭ എംപി സഞ്ജയ് കാകഡെ. രാജസ്ഥാനിലും ഛത്തീസ്ഗഡിലും തോല്‍വി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മധ്യപ്രദേശിലെ ഫലം അപ്രതീക്ഷിതമാണെന്നും സഞ്ജയ് കാകഡെ അഭിപ്രായപ്പെട്ടു.

2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ച വികസന അജണ്ടയില്‍ നിന്ന് മാറി രാമക്ഷേത്രമടക്കമുള്ള വിഷയങ്ങളിലേയ്ക്ക് മാറിയതാണ് പരാജയ കാരണമെന്ന് സഞ്ജയ് കാകഡെ അഭിപ്രായപ്പെട്ടു. ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി പിന്നോട് പോകുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പായി കാകഡെ പ്രവചിക്കുകയും പിന്നീട് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഈ പ്രസ്താവന പിന്‍വലിക്കുകയും ചെയ്തിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍