UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയില്ല; പി സി ജോര്‍ജ് എംഎല്‍എ

സ്ത്രീക്ക് പുരുഷന്റെ തലയില്ല ഹൃദയത്തിലാണ് സ്ഥാനം

സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുമായി വീണ്ടും പി സി ജോര്‍ജ് എംഎല്‍എ. കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീ സമത്വം പറയാനോ ചന്തപ്പണിക്കോ പോകില്ലെന്നാണ് ജോര്‍ജിന്റെ പുതിയ പരാമര്‍ശം. ജനപക്ഷം ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു ജോര്‍ജിന്റെ ഈ വാക്കുകള്‍.

സത്രീ പുരുഷന്റെ ചങ്കാണ്, ഹൃദയത്തിലാണ് സ്ഥാനം. അല്ലാതെ തലയില്‍ അല്ല; ജോര്‍ജ് പ്രസ്താവിക്കുന്നു.

അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നും ജോര്‍ജ് പറയുന്നു. കുരങ്ങ് വേണോ മനുഷ്യന്‍ വേണോ എന്നു ചോദിച്ചാല്‍ കുരങ്ങ് മതി എന്നു പറയുന്നവരാണ് അതിരപ്പിള്ളി പദ്ധതിക്ക് എതിരു നില്‍ക്കുന്നതെന്നാണ് പിസി ജോര്‍ജ് എംഎല്‍എ പറയുന്നത്. കാനത്തെ പിണറായി പറഞ്ഞു മനസിലാക്കണമെന്നും ജോര്‍ജ് ഉപദേശിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍