UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിഡിപി നേതാവിന്റെ മാനനഷ്ട കേസ്: അര്‍ണാബ് ഗോസ്വാമിക്ക് ജാമ്യമില്ലാ വാറണ്ട്

തനിക്കെതിരെ റിപ്പബ്ലിക് ടിവി വഴി അപവാദ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് നയീം അക്തര്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്.

ജമ്മു കാശ്മീര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവും മുന്‍ മന്ത്രിയുമായ പിഡിപി നേതാവിന്റെ മാനനഷ്ട കേസില്‍ റിപ്പബ്ലിക് ടിവി എംഡിയും ചീഫ് എഡിറ്ററുമായ അര്‍ണാബ് ഗോസ്വാമിക്കെതിരെ ജാമ്യമില്ലാ വാറണ്ട്. ശ്രീനഗര്‍ ജില്ല മജിസ്‌ട്രേറ്റ് കോടതിയാണ് പിഡിപി നേതാവ് നയീം അക്തര്‍ ഫയല്‍ ചെയ്ത കേസില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.

കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന അര്‍ണാബ് ഗോസ്വാമിയുടെ അപേക്ഷ തള്ളിയതിന് പിന്നാലെയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. തനിക്കെതിരെ റിപ്പബ്ലിക് ടിവി വഴി അപവാദ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് നയീം അക്തര്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. ബിജെപി വക്താവ് ഖാലിദ് ജഹാംഹീറിനെതിരെയും അക്തര്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

നയീം അക്തറിനെതിരെ റിപ്പബ്ലിക് ടിവി അഴിമതി ആരോപണം ഉയര്‍ത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അര്‍ണാബ് നിരുപാധികം മാപ്പ് പറയണമെന്ന് നയീം അക്തര്‍ ആവശ്യപ്പെട്ടിരുന്നു. ബിജെപി നേതാവ് ജഹാംഗീര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ റിപ്പബ്ലിക് ടിവി കവര്‍ ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍