UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെഹ്ലു ഖാന്‍ ആള്‍ക്കൂട്ട കൊല കേസ്: മക്കള്‍ അടക്കമുള്ള സാക്ഷികള്‍ക്ക് നേരെ വെടിവയ്പ്‌

പെഹ്ലു ഖാന്റെ കുടുംബത്തിന് സംരക്ഷണം നല്‍കുമെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും കേസ് ബെഹ്രോറില്‍ നിന്ന് ആല്‍വാറിലേയ്ക്ക് മാറ്റണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.

പെഹ്ലു ഖാന്‍ ആള്‍ക്കൂട്ട കൊല കേസിലെ സാക്ഷികള്‍ക്ക് നേരെ കോടതിയിലേയ്ക്ക് പോകുംവഴി വെടിവയ്പ്. പെഹ്ലു ഖാന്റെ രണ്ട് ആണ്‍മക്കള്‍ അടക്കമുള്ളവര്‍ക്ക് നേരെയാണ് ആല്‍വാറില്‍ എന്‍എച്ച് 8ല്‍ വെടിവയ്പുണ്ടായത്. ബെഹ്രോറിലെ കോടതിയിലേയ്ക്ക് പോവുകയായിരുന്നു ഇവര്‍. പെഹ്ലു ഖാന്റെ കുടുംബത്തിന് സംരക്ഷണം നല്‍കുമെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും കേസ് ബെഹ്രോറില്‍ നിന്ന് ആല്‍വാറിലേയ്ക്ക് മാറ്റണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.

നമ്പര്‍ പ്ലേറ്റില്ലാത്ത കറുത്ത എസ് യു വിയിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പെഹ്ലു ഖാന്റെ മക്കളുടെ അഭിഭാഷകനും ഇരകളും സണ്‍ഡേ എക്‌സ്പ്രസിനോട് പറഞ്ഞു. പെഹ്ലു ഖാന്റെ മക്കളായ ഇര്‍ഷാദ് (28), ആരിഫ് (21), മറ്റ് സാക്ഷികളായ അസ്മത് (28), റഫീഖ് (25), ഡ്രൈവര്‍ അംജാദ് (23) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഹരിയാനയിലെ നൂഹിലാണ് പെഹ്ലു ഖാന്റെ കുടുംബം താമസിക്കുന്നത്. ഇവിടെ നിന്ന്് ബെഹ്രോറിലെ കോടതിയിലേയ്ക്ക് വരുകയായിരുന്നു ഇവര്‍. ബെഹ്രോറില്‍ പെഹ്ലു ഖാനെ ഗോരക്ഷ ഗുണ്ടകല്‍ തല്ലിക്കൊന്ന സ്ഥലത്ത് നിന്നും എട്ട് കിലോമീറ്റര്‍ ദൂരത്ത് വച്ചാണ് വെടിവയ്പ് നടന്നത്.

2017 ഏപ്രില്‍ ഒന്നിനാണ് പെഹ്ലു ഖാന്‍ കൊല്ലപ്പെട്ടത്. രാജസ്ഥാനില്‍ നിന്ന് കന്നുകാലികളെ വാങ്ങി ഹരിയാനയിലേയ്ക്ക് മടങ്ങുകയായിരുന്നു 55കാരനായ ക്ഷീര കര്‍ഷകന്‍ പെഹ്ലു ഖാനും മക്കളും അടങ്ങുന്ന സംഘം. ഗുരുതരമായി പരിക്കേറ്റ പെഹ്ലു ഖാന്‍ രണ്ട് ദിവസത്തിന് ശേഷം മരിച്ചു. പെഹ്ലു ഖാന്‍ വധം രാജ്യത്ത് വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

കല്‍ബുര്‍ഗി, പെഹ്ലു ഖാന്‍, ഗൗരി ലങ്കേഷ്; ഇവരെ ആരും കൊന്നിട്ടില്ല

പെഹ്ലു ഖാനെ കൊന്നതില്‍ ഖേദമില്ല: ജെഎന്‍യു കോണ്ടം ഫെയിം ബിജെപി എംഎല്‍എ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍