UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാലക്കാട് നഗരസഭയില്‍ അവിശ്വാസം പ്രമേയം അട്ടിമറിച്ച കോണ്‍ഗ്രസ്സ് കൌണ്‍സിലര്‍ നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ട് മുൻപ് മാത്രം പാർട്ടിയിൽ അംഗത്വം എടുത്തയാള്‍

കാല്‍ കോടിയോളം രൂപ കോഴ വാങ്ങി എന്നു ആരോപണം

ബിജെപി ഭരണത്തിലുള്ള പാലക്കാട് നഗര സഭയിൽ അധ്യക്ഷയ്ക്കും ഉപാധ്യക്ഷനും എതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ നീക്കം കോൺഗ്രസ് കൗൺസിലർ ആയ വി ശരവണന്റെ രാജിയെ തുടർന്ന് പരാജയപ്പെട്ടത് കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയ്ക്ക് വഴിയൊരുക്കുന്നു. സി പി എം പോലും അവിശ്വാസത്തിനെ പിന്തുണയ്ക്കുന്ന സാഹചര്യത്തിൽ അവിശ്വാസം കൊണ്ടു വന്ന കോൺഗ്രസിലെ അംഗത്തിന്റെ ഈ നിലപാട് വ്യാപക പ്രതിഷേധത്തിനാണ് വഴിവെയ്ക്കുന്നത്.

നേരത്തെ നഗര സഭയുടെ സ്ഥിരം സമിതികളിൽ അഞ്ചിൽ നാലെണ്ണത്തിലും സി പി എം പിന്തുണയോടെ യു ഡി എഫ് കൊണ്ടു വന്ന അവിശ്വാസം വിജയിച്ചിരുന്നു. അതിനാൽ തന്നെ വളരെ ആത്മവിശ്വാസത്തിലായിരുന്നു തങ്ങളെന്നും കാൽ കോടിയോളം രൂപ കൊടുത്താണ് ബി ജെ പി ശരവണനെ വശത്താക്കിയത് എന്നുമാണ് കോൺഗ്രസ് ആരോപിക്കുന്നത്.

2015 ലെ നഗരസഭ തിരഞ്ഞെടുപ്പിൽ സംവരണ വാർഡായ കാൽപ്പാത്തിയിൽ മത്സരിപ്പിക്കുന്നതിനായി യു ഡി എഫ് കണ്ടെത്തിയ സ്ഥാനാർഥി ആയിരുന്നു ശരവണൻ. നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ട് മുൻപ് മാത്രം പാർട്ടിയിൽ അംഗത്വം എടുത്ത ശരവണനു പാർട്ടിയോട് കാര്യമായ പ്രതിപത്തി ഉണ്ടായിരുന്നില്ലെന്നും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ശരവണനെ പണം നൽകി സ്വാധീനിക്കാൻ ബി ജെപി യ്ക്ക് എളുപ്പമായിരുന്നെന്നും കോൺഗ്രസ് പ്രവർത്തകർ തന്നെ സമ്മതിക്കുന്നു. ഇതൊക്കെ അറിഞ്ഞിരുന്ന നേതൃത്വം ബിജെപിയുടെ കുതിരക്കച്ചവടത്തിന് എതിരെ എന്ത് മുൻകരുതലാണ് സ്വീകരിച്ചത് എന്ന ചോദ്യമാണ് അണികൾക്കിടയിൽ.

പാലക്കാട് നഗരസഭയിലെ ലീഗുകാരനായ സൈതലവി പൂളക്കാടിന്‍റെ പേരിൽ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടി. അബ്ദുൽ അസീസ് നല്കിയ തിരഞ്ഞെടുപ്പ് കേസ് പിൻവലിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിന് വോട്ടവകാശം ലഭിക്കുകയും ഇന്നത്തെ അവിശ്വാസം പാസാകുകയും ചെയ്യുമായിരുന്നു എന്ന ചര്‍ച്ചയും നടക്കുന്നുണ്ട് .

കൽപാത്തി കൗൺസിലർ മറിഞ്ഞു; പാലക്കാട് നഗരസഭയിൽ യുഡിഎഫ് അവിശ്വാസം പരാജയപ്പെട്ടു; ബിജെപി ഭരണം തുടരും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍