UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിലെ അടുക്കളകളില്‍ കയറി പരിശോധിക്കാന്‍ സംഘപരിവാറിനു ധൈര്യമുണ്ടോ? പിണറായിയുടെ വെല്ലുവിളി

കേരളത്തിലെ മതനിരപേക്ഷതയ്ക്ക് കാവലാളാകുന്നത് ഇടതുപക്ഷമാണ്

കേരളത്തിലെ അടുക്കളകളില്‍ കയറി എന്തു ഭക്ഷിക്കുന്നുവെന്നു പരിശോധിക്കാന്‍ സംഘപരിവാറിന് ധൈര്യമുണ്ടോയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരേന്ത്യയില്‍ നടത്തുന്നതുപോലെ കേരളത്തില്‍ നടത്തിയാല്‍ അവര്‍ അനുഭവിക്കുമെന്നും മതനിരപേക്ഷ കേരളത്തിലെ ഇടതുപക്ഷത്തിന്റെ കരുത്ത് അതാണെന്നും പിണറായി പറഞ്ഞു. പുനലൂരില്‍ നടന്ന കേരള പ്ലാന്റേഷന്‍ ലേബര്‍ ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു സംഘപരിവാറിനുള്ള മുന്നറിയിപ്പ് പിണറായി വിജയന്‍ നല്‍കിയത്.

ആര്‍എസ്എസ് വര്‍ഗീയ സംഘടനയും കേന്ദ്രഭരണം നിയന്ത്രിക്കുന്ന സംഘടനയുമായിട്ടുകൂടി അവര്‍ ആഗ്രഹിക്കുന്നതൊന്നും കേരളത്തില്‍ നടക്കുന്നില്ലെന്നത് കാണിക്കുന്നത് കേരളത്തിന്റെ ശക്തമായ മതനിരപേക്ഷബോധമാണെന്നും പിണറായി പറഞ്ഞു. സഹസര്‍സംഘ് ചാലകിന്റെ ഭീഷണി കേരളത്തിനോട് വേണ്ടെന്നും പിണറായി പറഞ്ഞു.
കേരളത്തില്‍ സ്വാധീനമുറപ്പിക്കാന്‍ വളന്റിയര്‍മാര്‍, പണം, സ്വാധീനം തുടങ്ങിയവയൊക്കെ ആര്‍എസ്എസ് പുറമെനിന്നു കൊണ്ടുവരുന്നുവെങ്കിലും അതൊന്നും കേരളത്തിന്റെ മനസിളാക്കാന്‍ മതിയാകില്ലെന്നും കേരളത്തിലെ മതനിരപേക്ഷതയ്ക്ക് കാവലാളാകുന്നത് ഇടതുപക്ഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘപരിവാറുകാരെ നിയന്ത്രിക്കാന്‍ നേതൃത്വം വിവേകത്തോടെ ശ്രമിക്കണമെന്നും പിണറായി പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍