UPDATES

ട്രെന്‍ഡിങ്ങ്

ലാവ്‌ലിന്‍ കേസ്: ഹൈക്കോടതി വിധിയില്‍ സന്തോഷം, എംകെ ദാമോദരന്റെ അഭാവത്തില്‍ ദുഃഖം: പിണറായി

ഈ കേസുമായി ബന്ധപ്പെട്ട വേട്ടയാടല്‍ തന്നെ വ്യക്തിപരമായി ആക്രമിക്കുക എന്ന ഉദ്ദേശത്തേക്കാള്‍ ഉപരി സംസ്ഥാന സെക്രട്ടറിയായ തന്നെ മുന്‍നിര്‍ത്തി ആക്രമിക്കുന്നതിലൂടെ സിപിഎമ്മിനെ തകര്‍ക്കുക എന്ന ലക്ഷ്യം വച്ചുള്ളതായിരുന്നു.

ലാവ്‌ലിന്‍ കേസില്‍ തന്നെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ സന്തോഷകരമായ ഈ സന്ദര്‍ഭത്തിലും തനിക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഡ്വ.എംകെ ദാമോദരന്‍ ഒപ്പമില്ലല്ലോ എന്ന ദുഖമുണ്ട് പിണറായി പറഞ്ഞു. അന്തരിച്ച ദാമോദരന് പിണറായി നന്ദി പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിണറായി ഇക്കാര്യം പറഞ്ഞത്. ഈ കേസുമായി ബന്ധപ്പെട്ട വേട്ടയാടല്‍ തന്നെ വ്യക്തിപരമായി ആക്രമിക്കുക എന്ന ഉദ്ദേശത്തേക്കാള്‍ ഉപരി സംസ്ഥാന സെക്രട്ടറിയായ തന്നെ മുന്‍നിര്‍ത്തി ആക്രമിക്കുന്നതിലൂടെ സിപിഎമ്മിനെ തകര്‍ക്കുക എന്ന ലക്ഷ്യം വച്ചുള്ളതായിരുന്നു. ഇത് കെട്ടിച്ചമച്ച കേസാണ് എന്ന് സിപിഎം നേരത്തെ തന്നെ നിലപാട് എടുത്തിരുന്നു. ജുഡീഷ്യറിയോട് എല്ലാ ഘട്ടത്തിലും ആദരവു മാത്രമാണ് പ്രകടിപ്പിച്ചതെന്നും ആത്യന്തികമായി സത്യം കണ്ടെത്തുമെന്ന് എന്നും താന്‍ വിശ്വസിച്ചിരുന്നതായി പിണറായി പറഞ്ഞു.

തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമായിരുന്നു. തന്നെ കേസിൽപ്പെടുത്താൻ സിബിഐയുടെ മേൽ രാഷ്ട്രീയ സമ്മർദ്ദങ്ങളേറെയുണ്ടായിരുന്നു. ഇവർക്ക് വഴങ്ങിയാണ് സിബിഐ പ്രവർത്തിച്ചത്. തന്നെ മുൻനിർത്തി സിപിഎമ്മിനെ വേട്ടയാടാൻ ഈ കേസ് പലരും ഉപയോഗിച്ചു. എന്നാൽ എല്ലാം പരിശോധിച്ച സിപിഎം കേന്ദ്ര കമ്മിറ്റി കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന്‍ വ്യക്തമാക്കുകയാണ് ചെയ്തത്. സിബിഐ പ്രത്യേക കോടതിയുടെ വിധി വന്നതോടെ പാർട്ടിയുടെ കണ്ടെത്തൽ വസ്തുതാപരമാണെന്ന് തെളിഞ്ഞു. തന്നെ വേട്ടയാടാൻ ശ്രമിച്ച നിഗൂഢ ശക്തികൾക്ക് നിരാശയാണ് ഇപ്പോളുണ്ടായിരിക്കുന്നത്. കോടതി വിധി കൂടുതൽ ഊർജം പകരുന്നു. വികസന പദ്ധതികളുമായി മുന്നോട്ടുപോകും. എല്ലാ ഘട്ടത്തിലും തന്നെ വിശ്വസിച്ച് കൂടെനിന്ന പാർട്ടിയോടും സഖാക്കളോടും ഈ നിമിഷം നന്ദി രേഖപ്പെടുത്തുന്നതായും പിണറായി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍