UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“അയ്യപ്പനോട് തോറ്റ പിണറായി നിലപാട് മാറ്റുമോ?” രാഹുല്‍ ഈശ്വര്‍

ഭൂരിപക്ഷമുള്ള മന്ത്രിസഭയ്ക്ക് ഇത്രയും പൊലീസ് സന്നാഹം ഉണ്ടായിട്ടും അവിടെ യുവതികളെ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞോ എന്ന് രാഹുല്‍ ഈശ്വര്‍ ചോദിച്ചു.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ അയ്യപ്പ സ്വാമിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ തോറ്റെന്ന് അയ്യപ്പ ധര്‍മ്മസേന പ്രസിഡന്റും തന്ത്രി കുടുംബാംഗവുമായ രാഹുല്‍ ഈശ്വര്‍. ഇനിയെങ്കിലും ഇക്കാര്യത്തില്‍ നിലപാട് മാറ്റാന്‍ മുഖ്യമന്ത്രി തയ്യാറാകുമോ എന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു. സുപ്രീം കോടതി വിധി പ്രകാരം പ്രായഭേദമന്യേയുള്ള സ്ത്രീപ്രവേശനം നടപ്പാക്കുന്നതിനെതിരായ പ്രതിഷേധങ്ങള്‍ അക്രമാസക്തമായതിന് ഇടയിലാണ് യുവതിയെ ശബരിമല ദര്‍ശനം നടത്തുന്നതില്‍ നിന്ന് ഭീഷണിപ്പെടുത്തി തടഞ്ഞു എന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് റിമാന്‍ഡിലായ രാഹുലിനെ ജയിലില്‍ അടക്കുകയായിരുന്നു. പ്രതിഷേധത്തിന്റെ സംഘാടകരിലൊരാളായ രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തന്നെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് രാഹുല്‍ ഈശ്വര്‍ ആരോപിച്ചു. പമ്പയില്‍ നിന്ന് അറസ്റ്റ് ചെയ്തു എന്നാണ് പൊലീസ് വരുത്തിത്തീര്‍ത്തത്. എന്നാല്‍ സന്നിധാനത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു.

ഭൂരിപക്ഷമുള്ള മന്ത്രിസഭയ്ക്ക് ഇത്രയും പൊലീസ് സന്നാഹം ഉണ്ടായിട്ടും അവിടെ യുവതികളെ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞോ എന്ന് രാഹുല്‍ ഈശ്വര്‍ ചോദിച്ചു. 83 വയസുള്ള തന്റെ മുത്തശിയെ അറസ്റ്റ് ചെയ്തതും വിശ്വാസിയല്ലാത്ത രഹ്ന ഫാത്തിമയെ പൊലീസ് എസ്‌കോര്‍ട്ടില്‍ സന്നിധാനത്തേയ്ക്ക് കൊണ്ടുപോയതും അന്യായമാണ്. പിണറായി സര്‍ക്കാര്‍ നിരീശ്വരവാദികളുടെയും അവിശ്വാസികളുടെയും സര്‍ക്കാരായി ചുരുങ്ങി. നവംബര്‍ അഞ്ചിന് വീണ്ടും നട തുറക്കുമ്പോള്‍ പ്രാര്‍ത്ഥനായോഗമുണ്ടാകും. ശബരിമലയില്‍ ആരെയും അതിക്രമിച്ച് കടക്കാന്‍ ഭക്തര്‍ അനുവദിക്കാത്തതില്‍ സന്തോഷമുണ്ട്. ഗാന്ധിയന്‍ രീതിയില്‍ പ്രതിഷേധം തുടരും. ഓര്‍ഡിനന്‍സിനെക്കുറിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചിന്തിക്കണമെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു.

തന്ത്രി പൂട്ടിപ്പോയാൽ അമ്പലം അടഞ്ഞുകിടക്കുമെന്നു ധരിക്കരുത്; പൂജാരിമാരുടെ ബ്രഹ്മചര്യമൊക്കെ നമുക്കറിയാം-നിലപാട് ആവര്‍ത്തിച്ച് പിണറായി

ആചാരങ്ങൾ മാറേണ്ടവയാണ്; പുത്തരിക്കണ്ടത്തെ ഒരു മണിക്കൂർ പ്രസംഗത്തിൽ നിലപാട് പറഞ്ഞ്‌ പിണറായി/ പ്രസംഗത്തിന്റെ പൂര്‍ണരൂപം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍