UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നുണ്ട്: പിണറായി

കേസില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കിയിട്ടുണ്ടെന്നും ഈ കുടുംബത്തോടുള്ള കരുതല്‍ എക്കാലവും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം വഷളാക്കിയത് പുറത്ത് നിന്നെത്തിയവരാണെന്ന് പിണറായി ആവര്‍ത്തിച്ചു. മകന്‍ നഷ്ടപ്പെട്ട അമ്മയോടുള്ള അനുഭാവം കാണിക്കുന്നുണ്ടെന്നും പിണറായി പറഞ്ഞു – മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു പിണറായി.

ഇനിയൊരു ജിഷ്ണു ഉണ്ടാകരുത് എന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. കേസില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്‌തെന്നും ബാക്കി ഒളിവിലുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്നും പിണറായി പറഞ്ഞു. കേസ് നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളെ കുറിച്ച് നിയമസഭയില്‍ പറഞ്ഞ കാര്യങ്ങളക്കം പിണറായി ആവര്‍ത്തിച്ചു. ജിഷ്ണുവിന്‍റെ അമ്മ മഹിജ ഒരിക്കലും സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും പിണറായി അഭിപ്രായപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍