UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിബിഐയുടെ ഡയറക്ടറെ അര്‍ദ്ധരാത്രി നീക്കം ചെയ്ത നടപടി പ്രതിഷേധാർഹം ; മുഖ്യമന്ത്രി പിണറായി വിജയൻ

നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താനും അന്വേഷണ ഏജന്‍സികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം തടസ്സപ്പെടുത്താനും മാത്രമേ ഇത്തരം തീരുമാനങ്ങള്‍ ഉതകു.

രാജ്യതാല്‍പര്യത്തെ ബാധിക്കുന്ന ഗുരുതരമായ പല അഴിമതി കേസുകളുടെയും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍, അന്വേഷണ ഏജന്‍സിയായ സിബിഐയുടെ ഡയറക്ടറെ അര്‍ദ്ധരാത്രി നീക്കം ചെയ്ത മടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാപരമായും നിയമാനുസൃതമായും പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന പ്രവണതയുടെ തുടർച്ചയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താനും അന്വേഷണ ഏജന്‍സികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം തടസ്സപ്പെടുത്താനും മാത്രമേ ഇത്തരം തീരുമാനങ്ങള്‍ ഉതകു. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം നിയമിതനാകുന്ന സിബിഐ ഡയറക്ടര്‍ക്ക് രണ്ടുവര്‍ഷം തല്‍സ്ഥാനത്ത് തുടരാന്‍ നിയമപരമായ അവകാശമുണ്ട്. മാത്രമല്ല നിയമനശുപാര്‍ശ നല്‍കിയ കമ്മിറ്റിയുടെ തീരുമാനപ്രകാരം മാത്രമേ സ്ഥലം മാറ്റാനോ നീക്കം ചെയ്യാനോ പാടുള്ളു എന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. (Section 4B, Delhi Special Police Establishment Act). ഇതിന്‍റെ ലംഘനമാണ് നടന്നിട്ടുള്ളത്. പിണറായി വിജയൻ പറഞ്ഞു.

സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട മറ്റൊരു സ്ഥാപനമായ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ ഇതിനു കൂട്ടുനിന്നു എന്നുള്ളത് തികച്ചും നിര്‍ഭാഗ്യകരമാണ്. ഈ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി അദ്ദേഹം അറിയിച്ചു.

അലോക് വർമയുടെ വീട്ടുപരിസരത്ത് കേന്ദ്രത്തിന്റെ ചാരന്മാർ? ഇത് ‘വിന്റേജ് ഗുജറാത്ത് മോഡൽ’ എന്ന് മുൻ സിബിഐ ഡയറക്ടർ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍