UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംഘപരിവാറുമായി അഡ്ജസ്റ്റ്‌മെന്റ് നടത്തിയത് ഞങ്ങളല്ല, ബാബറി കാലത്ത് നരസിംഹറാവുവാണ് :പിണറായി വിജയൻ

അയോധ്യയില്‍ സംഭവിച്ചതിന് തുല്യമായ കാര്യങ്ങളാണ് ഇവിടെയും നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല വിഷയത്തില്‍ ബി.ജെ.പിയും സി.പി.ഐ.എമ്മും ഒത്തുകളിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി. അഡ്ജസ്റ്റുമെന്റ് നടത്തിയത് തങ്ങളല്ല, ബാബറി കാലത്ത് പ്രധാനമന്ത്രിയായിരുന്ന ആളാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ചില അഡ്ജസ്റ്റുമെന്റുകള്‍ ചിലര്‍ പറയുന്നുണ്ട്, ഈ സര്‍ക്കാര്‍ അത്തരത്തിലുള്ള അഡ്ജസ്റ്റ്‌മെന്റുകള്‍ നടത്തുന്ന സര്‍ക്കാറല്ല. ബാബറി മസ്ജിദ് പൊളിച്ച വേളയില്‍ പ്രധാനമന്ത്രിയായിരുന്ന ഒരാള്‍ അവിടെ ഇരുന്നുവല്ലോ, അതാണ് അഡ്ജസ്റ്റ്‌മെന്റ്. ആ പ്രധാനമന്ത്രി മിണ്ടാതിരുന്നു അതാണ് അഡ്ജസ്റ്റ്‌മെന്റ്. ഈ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും അത്തരത്തിലുള്ള അഡ്ജസ്റ്റ്‌മെന്റുകളൊന്നും ഉണ്ടാവില്ലയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അയോധ്യയില്‍ സംഭവിച്ചതിന് തുല്യമായ കാര്യങ്ങളാണ് ഇവിടെയും നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമത്തിനു പിന്നില്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുണ്ടായിരുന്നു. അത്തരം ശ്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതെ സമയം ശബരിമല സന്നിധാനത്ത് വൽസൻ തില്ലങ്കേരി പൊലീസിന്റെ മെഗാഫോണുമായി തന്റെ അനുയായികളോട് സംസാരിച്ചത് പൊലീസിന്റെ നിർദ്ദേശപ്രകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രതിഷേധക്കാർക്ക് നിർദ്ദേശം നൽകുകയായിരുന്നു തില്ലങ്കേരി, സ്ഥിതി ശാന്തമാക്കാനാണ് ഇത്തരമൊരു നടപടിയുണ്ടായതെന്നും മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു.

തില്ലങ്കേതി പൊലീസിന്റെ മെഗാഫോൺ ഉപയോഗിച്ചത് വിവാദമായി മാറിയിരുന്നു. ഈ വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിരുന്നില്ല.

അതെ സമയം ശബരിമലയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. അക്രമസാധ്യതയുള്ളിടത്തോളം കാലം നിയന്ത്രണം തുടരും. ഭക്തരുടെ ദർശന സൌകര്യത്തിനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഭക്തരെന്ന നാട്യത്തിൽ ഒരു വിഭാഗം ശബരിമലയിൽ പ്രശ്നങ്ങളുണ്ടാക്കി. അക്രമികൾക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ സഭ തുടങ്ങിയപ്പോൾ ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷം ബഹളം ഉണ്ടാക്കിയിരുന്നു. ഇതേത്തുടർന്ന് ഇടയ്ക്ക് സഭ നിർത്തിവക്കുകയും ചെയ്തു. പിന്നീട് ഭരണ-പ്രതിപക്ഷ അംഗങ്ങളുമായി സ്പീക്കർ സംസാരിച്ചതിനെ തുടർന്നാണ് അടിയന്തര പ്രമേയം ചർച്ചയായത്. അതിനിടെ ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ച പി.സി ജോർജും നേമം എംഎൽഎ ഒ രാജഗോപാലും കറുപ്പ് വസ്ത്രം ധരിച്ചാണ് സഭയിൽ എത്തിയത്.

മന്ത്രിമാര്‍ വാഴാത്ത പിണറായി സര്‍ക്കാര്‍; അടുത്തതാര്?

പുത്തരിക്കണ്ടത്ത് പിണറായി വിജയന്‍ പറഞ്ഞത് കേരളത്തോടാണ്; ചരിത്രം കുറിച്ചു വയ്ക്കുന്ന വാക്കുകളാണവ

നീതി പുലരുന്ന കേരളമാണോ കാവി പുതച്ച കേരളമാണോ ഇനി ബാക്കിയാവുക?

ചുവന്ന ഷര്‍ട്ടിട്ട് പി കെ ശശി, സഭയില്‍ കയറാന്‍ പറ്റാതെ കെ എം ഷാജി; ജനാധിപത്യത്തിന്റെ ‘ശ്രീകോവില്‍’ ഇന്ന്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍