UPDATES

വീഡിയോ

‘അതെ, ഞാനൊരു ചെത്ത് തൊഴിലാളിയുടെ മകനാണ്’: ജാതി പറഞ്ഞ് ആക്ഷേപിക്കുന്നവർക്ക് മുഖ്യമന്ത്രിയുടെ ലളിതമായ മറുപടി/ വീഡിയോ

‘എന്റെ അച്ഛൻ ചെത്തുതൊഴിലാളിയായിരുന്നു, ഞാനും അതേ ജോലിയേ എടുക്കാവൂ എന്ന് ആഗ്രഹിക്കുന്നവരുണ്ടാകും’

തന്നെ ജാതീയമായി അധിക്ഷേപിക്കുന്നവർക്ക് ലളിതമായ രീതിയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. “എത്രകാലമായി വ്യക്തിപരമായ അധിക്ഷേപം കേള്‍ക്കുന്നു. അവര്‍ പറയട്ടെ. ഇപ്പോള്‍ ജാതി കൂടി പറയുന്നു. അതൊരു പുതിയ വിദ്യയാണ്. ഞാന്‍ ഏത് ജാതിയില്‍ ആയിരുന്നുവെന്നു അവര്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.” മുഖ്യമന്ത്രി പറഞ്ഞു.
ജാതീയമായി ഉയരുന്ന അധിക്ഷേപങ്ങളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

പണ്ട് ചാതുര്‍വര്‍ണ്ണ്യം നിലനിന്ന കാലത്ത് ഇന്നജാതിയില്‍ പെട്ടയാള്‍ ഇന്ന ജോലിയേ എടുക്കാന്‍ പാടുള്ളൂ എന്നുണ്ടായിരുന്നു. ഞാന്‍ പലപ്പോഴും പറയാറുള്ളതുപോലെ എന്റെ അച്ഛൻ ചെത്തുതൊഴിലാളിയായിരുന്നു. ചേട്ടൻമാര്‍ ചെത്തു തൊഴിലാളികളായിരുന്നു. അതു കൊണ്ട് വിജയനും അതേ ജോലിയേ എടുക്കാവൂ എന്ന് ആഗ്രഹിക്കുന്നവരുണ്ടാകും . പറഞ്ഞിട്ടെന്തുകാര്യം ആ കാലം മാറിപ്പോയില്ലേ. പുതിയ കാലമല്ലേ . അത് ഈ പറയുന്നവര്‍ മനസ്സിലാക്കിയാല്‍ നന്ന്.” മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ച‌് ബിജെപി മുഖപത്രത്തിൽ കാർട്ടൂൺ പ്രത്യക്ഷപ്പെട്ടത് വലിയ വിവാദം ഉണ്ടാക്കിയിരുന്നു. ഇതിനു പുറമെ ബി ജെ പി – ആർ എസ് എസ് നേതാക്കളും മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.

അതെ സമയം ശബരിമലയില്‍ യുവതീ പ്രവേശനം നടന്നതിന്റെ പേരിൽ ശബരിമല കർമ സമിതി ബിജെപി പിന്തുണയോടെ നടത്തുന്ന ഹർത്താലിലെ ആക്രമങ്ങൾക്കെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു. അക്രമങ്ങൾ‌ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

ശബരിമലയെ സംഘർഷ ഭുമിയാക്കാൻ ശ്രമിക്കുന്നു. സുപ്രീം കോടതി വിധി അട്ടിമറിക്കാനാണ് പ്രതിഷേധക്കാർ ശ്രമിക്കുന്നത്. സർക്കാർ ശ്രമങ്ങൾ സമാധാനം പാലിക്കാനായിരുന്നു. വിധി നടപ്പാക്കാൻ ബാധ്യസ്ഥരായ പോലീസ് പോലീസ്. അതിനാണ് ഇടപെടലുകൾ. എന്നാൽ സംസ്ഥാനത്ത് സംഘർഷം ഉണ്ടാക്കുന്നനിള്ള നിർദേശം താഴെ തട്ടിലേക്ക് ലഭിച്ചതാണ് ഹർത്താലിനോട് അനുബന്ധിച്ചുള്ള അക്രമത്തിന് കാരണം.

അക്രമത്തിന് പിന്നിൽ സംഘടിതമായ നിർദേശവും രാഷ്ട്രീയ ഇടപെടലും ഉണ്ടായിട്ടുണ്ട്. ഇതിനാലാണ് സാധാരണക്കാര്‍ അക്രമത്തിന് മുതിര്‍ന്നത്. ശബരിമല വിഷയത്തിൽ അഞ്ചാമത്തെ ഹർത്താൽ. മുന്ന് മാസത്തിനിടെ ഏഴ് ഹർത്താലുകൾ. ആത്മഹത്യ, അപകടമരണം എന്നിവക്കെല്ലാം ഹർത്താൽ പ്രഖ്യാപിക്കുകയാണ് ബിജെപി. അവസാന സമരമാർഗമായി ഉപയോഗിക്കുന്ന ഹർത്താൽ തോന്നും പോലെ പ്രഖ്യാപിക്കുകയാണ് ബിജെപി. സുപ്രീം കോടതി വിധിക്കെതിരെയാണ് ഇന്നത്തെ ഹർത്താലെന്നും അദ്ദേഹം ആരോപിക്കുന്നു.

വിശ്വാസങ്ങൾക്ക് സർക്കാർ എതിരല്ല. നടയടച്ച തന്ത്രിയുടെ നിലപാട് സുപ്രീം കോടതി വിധിയുടെ ലംഘനമാണ്. ഇത് നടയടച്ചത് വിചിത്രമായ നടപടിയാണ്. ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ല. വിധി നടപ്പാക്കാൻ ബാധ്യതയുള്ള വ്യക്തിയാണ് ശബരിമലയിലെ തന്ത്രി. വിധിയോട് എതിർപ്പുണ്ടെങ്കിൽ തന്തിക്ക് സ്ഥാനമൊഴിയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്നമാത്രം 79 ബസ്സുകള്‍ തകർത്തു. 39 പോലീസുകാർക്ക് പരിക്കേറ്റു. മാധ്യമ പ്രവർത്തകർ ഉൾപ്പെടെ വനിതകളാണ് ആക്രമിക്കപ്പെട്ടവരിൽ കൂടുതലും. സിപിഎം ഒാഫീസുകൾ അക്രമിക്കപ്പെടുന്നു. കൊട്ടാരക്കരയിൽ ക്ഷേത്രത്തിന്റെ കൗണ്ടർ ആക്രമിക്കപ്പെട്ടു. ക്യാമറാമാൻമാർ ആക്രമിക്കപ്പെടുന്നു. വനിതാ മതിലിൽ പങ്കെടുത്ത സ്തീയുടെ കട തല്ലിത്തതർത്തു. ഇതേ വിഷയത്തിൽ വെള്ളാപ്പള്ളി നടേശന്റെ വീട്ടിലേക്ക് പ്രകടനം നടത്തി. ഇത്തരത്തിൽ സംസ്ഥാന വ്യാപകമായി ആക്രമങ്ങൾ അഴിച്ചുവിടകയാണ് സംഘപരിവാർ പ്രവർത്തകരെന്നും അദ്ദേഹം ആരോപിക്കുന്നു.

സംഘപരിവാർ ശ്രമം നാട്ടിൽ കലാപങ്ങളുണ്ടാക്കാനാണ്. അതിന് ഒരുകാരണവശവും അനുവദിക്കില്ല. വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ ഉൾപ്പെടെ സംയമനം പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍