UPDATES

ട്രെന്‍ഡിങ്ങ്

ഗോയലിന്‍റേത് വിടുവായത്തമെന്ന് പിണറായി; മോദിയെ കണ്ടിട്ട് പിണറായിക്ക് മറ്റെന്തോ ഉദ്ദേശമെന്ന് രാജഗോപാല്‍

വി എസ് അച്ചുതാനന്ദനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഭൂമി ലഭിക്കാതെ കേരളത്തില്‍ റെയില്‍വേ വികസനം നടക്കില്ല എന്നും സംസ്ഥാന ഗവണ്‍മെന്‍റ് സഹകരിക്കുന്നില്ല എന്നും പീയൂഷ് ഗോയല്‍ പറഞ്ഞിരുന്നു

കേന്ദ്ര റെയിവേ മന്ത്രി പീയൂഷ് ഗോയലിനെതിരെ ആഞ്ഞടിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ മുന്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഭൂമി ലഭിക്കാതെ കേരളത്തില്‍ റെയില്‍വേ വികസനം നടക്കില്ല എന്നും സംസ്ഥാന ഗവണ്‍മെന്‍റ് സഹകരിക്കുന്നില്ല എന്നും പീയൂഷ് ഗോയല്‍ പറഞ്ഞിരുന്നു. അതേ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് കേന്ദ്ര മന്ത്രി ആയതുകൊണ്ട് എന്തും പറയാന്‍ പാടില്ലെന്നും ഗോയല്‍ പറഞ്ഞത് വിടുവായത്തമാണെന്നും പിണറായി പറഞ്ഞത്.

“ഞാന്‍ അദ്ദേഹത്തെ കാണാന്‍ ശ്രമിച്ചെന്നും എന്നാല്‍ അനുവാദം കിട്ടിയില്ല എന്ന മട്ടിലുള്ള പ്രചരണമാണ് നടക്കുന്നത്. എന്നാല്‍ ഞാന്‍ അതേ കുറിച്ച് മനസില്‍ പോലും ആലോചിട്ടില്ല.” പിണറായി പറഞ്ഞു. കേരളത്തിലെ റെയിവേ വികസനത്തെ കുറിച്ച് വിശദമായ ഒരു കത്ത് റെയില്‍വേ മന്ത്രിക്ക് അയക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് എതിരാണ് എന്ന പിണറായിയുടെ പ്രസ്താവന മോദി വിരോധം കൊണ്ടുണ്ടായതാണ് എന്നു ഓ രാജഗോപാല്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. “പാര്‍ട്ടി യോഗത്തിന് പോകുമ്പോള്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിക്കുന്നത് മറ്റെന്തോ ഉദ്ദേശം വെച്ചാണ്” എന്നും രാജഗോപാല്‍ പറഞ്ഞു.

കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതിയില്‍ നിന്നും കേന്ദ്രം പിന്‍വാങ്ങിയതിനെതിരെ എം പി മാര്‍ ഡല്‍ഹിയില്‍ നടത്തിയ ധര്‍ണ്ണയില്‍ പിണറായി വിജയന്‍ പങ്കെടുത്തിരുന്നു. ഫെഡറലിസം തകര്‍ക്കുന്ന നടപടിയാണ് കേന്ദ്രത്തിന്റേത് എന്നും കേരളത്തിനോട് രാഷ്ട്രീയ വിരോധം ആണെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിലും പിണറായി ഇത് ആവര്‍ത്തിച്ചു. അതേസമയം പ്രധാന മന്ത്രിയെ കാണാനുള്ള സന്ദര്‍ശനാനുമതി നല്‍കാത്തതും വിവാദമായി.

ഇതിനിടയില്‍ വി എസ് അച്ചുതാനന്ദന്‍ പീയൂഷ് ഗോയലിനെ കാണുകയും കോച്ച് ഫാക്ടറി സംബന്ധിച്ച ഉറപ്പ് വാങ്ങുകയും ചെയ്തതും ശ്രദ്ധേയമായി. വി എസിനെ കണ്ടതിന് ശേഷം ഗോയല്‍ മാധ്യമങ്ങളോട് പറഞ്ഞത് റെയില്‍വേ വികസനവുമായി പിണറായി സര്‍ക്കാര്‍ സഹക്‍രിക്കുന്നില്ല എന്നാണ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ഇഞ്ചുറി ടൈമില്‍ വി എസിന്റെ ഗോള്‍

മോദിയുടെ ടീം ഇന്ത്യയില്‍ കേരള മുഖ്യമന്ത്രിക്ക് അയിത്തമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍