UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇടുക്കിയോ ചാലക്കുടിയോ വേണമെന്ന് ജോസഫ്, രണ്ട് സീറ്റിന് നിര്‍ബന്ധിക്കാതെ മാണി, കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം

ഇടുക്കി, ചാലക്കുടി ലോക്‌സഭ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്ന് വേണമെന്നാണ് ജോസഫിന്റെ ആവശ്യം.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നിലവില്‍ മത്സരിക്കുന്ന രണ്ട് കോട്ടയത്തിന് പുറമെ ഒരു സീറ്റ് കൂടി വേണമെന്ന് കേരള കോണ്‍ഗ്രസ് (എം). വൈസ് ചെയര്‍മാന്‍ പിജെ ജോസഫിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് ഈ ആവശ്യം ശക്തമാക്കിയിരിക്കുന്നത്. ഇടുക്കി, ചാലക്കുടി ലോക്‌സഭ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്ന് വേണമെന്നാണ് ജോസഫിന്റെ ആവശ്യം.

ഇടുക്കി സീറ്റില്‍ ഉമ്മന്‍ ചാണ്ടി മത്സരിച്ചേക്കുമെന്ന സൂചനയുണ്ട്. ഇടുക്കിയോ ചാലക്കുടിയോ കോണ്‍ഗ്രസ് വിട്ടുകൊടുക്കാനുള്ള സാധ്യതയുമില്ല. ജോസ് കെ മാണി നിലവില്‍ രാജ്യസഭ എപിയാണ്. ഈ സാഹര്യത്തില്‍ കോട്ടയത്തിന് പുറമെ ഒരു ലോക്‌സഭ സീറ്റ് കൂടി വിട്ടുനല്‍കുക എന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യം കോണ്‍ഗ്രസ് തള്ളിക്കളയാനാണ് സാധ്യത.

ജോസി കെ മാണി ഇന്ന് രണ്ട് സീറ്റ് എന്ന ആവശ്യം ഉന്നയിച്ചിരുന്നു. പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണിയും പിജെ ജോസഫും കൂടി മാധ്യമങ്ങളെ കണ്ടപ്പോളും രണ്ട് സീറ്റെന്ന ആവശ്യം യുഡിഎഫ് നേതൃത്വത്തിന് മുന്നില്‍ വച്ചതായാണ് മാണി പറഞ്ഞത്. എന്നാല്‍ കെഎം മാണിക്ക് കോട്ടത്തിന് പുറമെ മറ്റൊരു സീറ്റ് കൂടി ആവശ്യപ്പെട്ട് വല്ലാതെ നിര്‍ബന്ധിക്കാന്‍ താല്‍പര്യമില്ല. അതേസമയം ജോസഫ് ശക്തമായ സമ്മര്‍ദ്ദം തുടരുകയുമാണ്. ഇക്കാര്യത്തില്‍ മാണിയുമായി അല്‍പ്പം ഇടഞ്ഞുനില്‍ക്കുകയാണ് ജോസഫ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍