UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘തലക്ക് വെളിവില്ലാത്ത ജഡ്ജിമാരുടെ വിധികൾ നടപ്പിലാക്കേണ്ടതില്ല’: കെ.എം ഷാജിയെ അയോഗ്യനാക്കിയ ജഡ്ജിക്കെതിരെ പി.കെ ബഷീ൪ എംഎൽഎ

ആറ് വര്‍ഷത്തേക്കാണ് ഷാജിയ്ക്ക് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്

അഴിക്കോട് എം.എല്‍.എ കെ.എം ഷാജിയെ അയോഗ്യനാക്കിയുള്ള ഹൈക്കോടതി വിധി പുറപ്പെടുവിച്ച ജഡ്ജിയെ രൂക്ഷമായി വിമർശിച്ച് പി.കെ ബഷീര്‍ എം.എല്‍.എ. തലയ്ക്ക് വെളിവില്ലാത്ത ജഡ്ജിയെന്നാണ് ബഷീര്‍ ജഡ്ജിയെ വിളിച്ചത്. “കെ.എം ഷാജിക്കെതിരായ വിധിക്ക് പിന്നില്‍ കള്ളക്കളിയുണ്ട്. തലക്ക് വെളിവില്ലാത്ത ജഡ്ജിമാരുടെ എല്ലാ വിധിയും നടപ്പാക്കേണ്ടതില്ല” അദ്ദേഹം പറഞ്ഞു.

അഴിക്കോട് എംഎല്‍എ കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം വി നികേഷ് കുമാറിന്റെ ഹര്‍ജിയിലാണ് നടപടി. തെരഞ്ഞെടുപ്പ് സമയത്ത് തനിക്കെതിരെ വര്‍ഗ്ഗീയ പ്രചരണം നടത്തിയെന്നായിരുന്നു പരാതി.
എന്നാൽ കെ എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി ഹൈക്കോടതി തന്നെ രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തിരുന്നു. ഇതിനോടുള്ള പ്രതികരണമാണ് എം എൽ എ പി കെ ബഷീർ നടത്തിയിരിക്കുന്നത്.

ആറ് വര്‍ഷത്തേക്കാണ് ഷാജിയ്ക്ക് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. തുടര്‍ നടപടികളെടുക്കാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മിഷനും നിര്‍ദ്ദേശം നല്‍കി. കേസ് നടത്തിപ്പിന് 50,000 രൂപ നികേഷിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

നേരത്തെ മലപ്പുറത്ത് അധ്യാപകനെ കൊലപ്പെടുത്തിയ കേസില്‍ സാക്ഷി പറയുന്നവരെ ജീവനോടെ വീടെത്താന്‍ അനുവദിക്കില്ലെന്ന വിവാദ പ്രസംഗത്തിന്റെ പേരിൽ പി കെ ബഷീർ നിയമ നടപടി നേരിട്ട് കൊണ്ടിരിക്കയാണ്.

 

‘അന്ത്യനാളില്‍ അവര്‍ സിറാത്തിന്റെ പാലം ഒരിക്കലും കടക്കുകയില്ല’: കെഎം ഷാജിയെ കുടുക്കിയത് ഈ വാക്കുകള്‍

കെ എം ഷാജിയുടെ എം എൽ എ സ്ഥാനം: ഇല്ലത്തൂന്ന് ഇറങ്ങുകേം ചെയ്തു, അമ്മാത്തേക്ക് അങ്ങ് എത്തിയതുമില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍